സാക്കിര്‍ നായിക്ക് ഇന്നു ഇന്ത്യയിൽ തിരികെയെത്തും.സുരക്ഷ ശക്തമാക്കി

single-img
11 July 2016

446666-zakir-naikധാക്കയില്‍ ആക്രമണം നടത്തിയ ഭീകരവാദികള്‍ക്ക് പ്രചോദനമായെന്ന ആരോപണങ്ങള്‍ക്കിടെ ഇന്ത്യന്‍ മുസ്ലിം പണ്ഡിതന്‍ സാക്കിര്‍ നായിക്ക് ഇന്ന് മുംബൈയില്‍ തിരിച്ചെത്തും. സൗദി അറേബ്യയിലായിരുന്ന സാക്കിര്‍ നായിക്ക്, ധാക്ക ആക്രമണത്തിനു ശേഷം ആദ്യമായാണ് ഇന്ത്യയിലെത്തുന്നത്. അതേസമയം, അന്വേഷണങ്ങളുടെ ഭാഗമായി എന്‍.ഐ.എ സംഘം സാക്കിര്‍ നായിക്കുമായി ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.

ഇന്ത്യയിലെത്തുന്നതോടെ മുംബൈ പോലീസും എന്‍ഐഎയും സാക്കിറിന് സമന്‍സ് അയച്ച് ചോദ്യം ചെയ്യാനുള്ള നടപടികള്‍ ആരംഭിക്കും. മുംബൈ വിമാനത്താവളത്തില്‍ എത്തുന്നതോടെ എന്‍ഐഎ ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികളുടെ കര്‍ശന നിരീക്ഷത്തിലായാരിക്കും സാക്കിര്‍ നായിക്ക്