എസ്ബിടിയിലെ താത്കാലിക ജീവനക്കാരെ പിരിച്ചുവിടാൻ സർക്കുലർ

single-img
11 July 2016

sbtതിരുവനന്തപുരം∙ എസ്ബിടി അടക്കം എസ്ബിഐയുടെ അസോസിയേറ്റ് ബാങ്കുകളിലെ താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടാന്‍ നിര്‍ദേശം. എസ്ബിടിയിലെ 1000 ജീവനക്കാരെ തീരുമാനം ബാധിക്കും. അതേസമയം, ലയനത്തിന്റെ ഭാഗമാണ് ഈ നീക്കമെന്നു യൂണിയനുകള്‍ ആരോപിച്ചു.

എസ്ബിടി മാനവവിഭവശേഷി വകുപ്പാണ് മാനേജ്മെന്റ് തീരുമാനപ്രകാരം സർക്കുലർ എല്ലാ ബ്രാഞ്ചുകൾക്കും നൽകിയിരിക്കുന്നത്. എസ്ബിഐയിൽ ലയിക്കുന്നതിന് മുന്നോടിയായാണ് ഇത്തരം നടപടിയെന്നാണ് സൂചന. എസ്ബിഐയിൽ ലയിക്കുന്ന മറ്റ് ബാങ്കുകളും താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ടേയ്ക്കും.