ഐഎസിൽ ചേർന്നെന്നു സംശയിക്കുന്ന മലയാളികളിൽ ഒരാളെ കണ്ടെത്തി

single-img
11 July 2016

isis-011

ഐഎസിൽ ചേർന്നെന്നു സംശയിക്കുന്ന മലയാളികളിൽ ഒരാളെ മുംബൈയിൽ കണ്ടെത്തി. കാസർഗോഡ് ഇളമ്പച്ചി സ്വദേശി ഫിറോസ്ഖാനിനെയാണ് കണ്ടെത്തിയത്. ഒരാഴ്ച മുമ്പ് ഫിറോസ്ഖാൻ വീട്ടിലേക്കു വിളിച്ചിരുന്നു. ബാക്കിയുള്ളവർ സിറിയയിൽ ആണെന്നാണ് ഇയാൾ വീട്ടുകാരോട് പറഞ്ഞിരുന്നത്

നാൽപ്പതിലേറെ മലയാളികൾ ഐഎസിന്റെ ഭാഗമായി സിറിയയിലും ഇറാക്കിലും അഫ്ഗാനിസ്‌ഥാനിലുമായി ഉണ്ടെന്നാണ് എൻഐഎയ്ക്കു ലഭിച്ചിട്ടുള്ള വിവരം. ഇതിലുൾപ്പെട്ട 24 മലയാളികളുടെ പങ്കാണു സ്‌ഥിരീകരിക്കാനായത്. മറ്റുള്ളവരെക്കുറിച്ചുള്ള വിവരങ്ങൾ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളായ റിസർച്ച് അനാലിസിസ് വിംഗ് (റോ), ഇന്റലിജൻസ് ബ്യൂറോ (ഐബി) എന്നിവയുടെ നേതൃത്വത്തിൽ ശേഖരിച്ചുവരുന്നു.

ഞായറാഴ്ച രാത്രിയിൽ സെൻട്രൽ ഇന്റലിജൻസാണ് ഇയാളെ പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്താൽ മറ്റുള്ളവരുടെ തിരോധാനത്തെകുറിച്ച് വ്യക്‌തമായവിവരം ലഭിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.