പിബി അംഗങ്ങള്‍ ദൈവങ്ങളൊന്നുമല്ല,കോണ്‍ഗ്രസുമായി സഹകരിച്ചുള്ള പ്രവര്‍ത്തനം തുടരും ബംഗാള്‍ സിപിഐഎം

single-img
11 July 2016

congress_cpm_flag_759
കോണ്‍ഗ്രസുമായി ചേര്‍ന്ന സിപിഐഎം ബംഗാള്‍ ഘടകത്തിന്റെ തെറ്റുതിരുത്താനുള്ള പൊളിറ്റ് ബ്യൂറോയുടെ നീക്കം പരാജയപ്പെട്ടു.പിബി അംഗങ്ങള്‍ ദൈവങ്ങളല്ലെന്നും ഡല്‍ഹിയിലിരിക്കുന്നവര്‍ക്ക് സംസ്ഥാനത്തെ സ്ഥിതി അറിയില്ലെന്നും ബംഗാള്‍ സമിതിയില്‍ വിമര്‍ശനം.സംസ്ഥാനത്ത് കോണ്‍ഗ്രസുമായി സഹകരിച്ചുള്ള പ്രവര്‍ത്തനം തുടരും. കേന്ദ്രീകൃത ജനാധിപത്യത്തിനും പാര്‍ട്ടിയുടെ രാഷ്ട്രീയ അടവുനയത്തിനും യോജിച്ചരീതിയിലല്ല ബംഗാളില്‍ പാര്‍ട്ടി തെരഞ്ഞെടുപ്പു തന്ത്രമുണ്ടാക്കിയതെന്ന് വിശദീകരിച്ചു ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അവതരിപ്പിച്ച രേഖ സംസ്ഥാന സമിതി അംഗീകരിച്ചില്ല.
സംസ്ഥാന സമിതിയില്‍ പ്രസംഗിച്ച 30 പേരില്‍ 27 പേരും രേഖ തള്ളണമെന്ന് ആവശ്യപ്പെട്ടു. പാര്‍ട്ടി മുഖപത്രമായ ഗണശക്തിയില്‍നിന്നുള്ള ദേബശിഷ് ചക്രവര്‍ത്തി, അമല്‍ ഹല്‍ദര്‍ (കിസാന്‍ സഭ), മുസാഫിര്‍ ഹുസൈന്‍ (മുര്‍ഷിദാബാദ്) എന്നിവര്‍ മാത്രമാണ് കേന്ദ്ര നിലപാടിനെ അനുകൂലിച്ചത്.

നാലു തലങ്ങളില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം തുടരും- സിപിഐഎം തനിച്ച്, സിപിഐഎമ്മും മറ്റ് ഇടതുകക്ഷികളുമായി ചേര്‍ന്ന്, സിപിഐഎമ്മും ഇടതുകക്ഷികളും ജെഡിയു, ആര്‍ജെഡി തുടങ്ങിയവയുമായി ചേര്‍ന്ന്, കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികളുമായി ചേര്‍ന്ന്. തൃണമൂലിന്റെ കിരാതവാഴ്ചയ്‌ക്കെതിരെ ഒരുമിച്ചുപോരാടുമെന്ന് സംസ്ഥാന സമിതിയില്‍ അവസാനം സംസാരിച്ച ബംഗാള്‍ ഘടകം സെക്രട്ടറി സൂര്‍ജ്യ കാന്ത മിശ്ര പറഞ്ഞു