മോഹന്‍ദാസിനെ മഹാത്മയാക്കിയത് ദക്ഷിണാഫ്രിക്കയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

single-img
9 July 2016

modi-amit-shah-pti_650x400_41467798098മോഹന്‍ദാസിനെ മഹാത്മയാക്കിയത് ദക്ഷിണാഫ്രിക്കയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനത്തിനിടെ വെള്ളിയാഴ്ച പതിനായിരത്തിലധികം വരുന്ന ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. മഹാത്മാഗാന്ധി, നെല്‍സണ്‍ മണ്ഡേല എന്നീ മഹാത്മാക്കളുടെ കര്‍മഭൂമിയായിരുന്നു ദക്ഷിണാഫ്രിക്ക.

 

വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കയിലെത്തിയ പ്രധാനമന്ത്രി, പ്രിട്ടോറിയയില്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമയുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് രണ്ട് രാഷ്ട്ര തലവന്‍മാരും സംയുക്ത പത്രസമ്മേളനവും നടത്തി.

ഇരു രാജ്യങ്ങളും തമ്മില്‍ സാമ്പത്തിക സഹകരണം വിപുലപ്പെടുത്തുന്നതിനും പ്രതിരോധം, ഉല്‍പാദനം, ഖനനം തുടങ്ങിയ മേഖലകളില്‍ യോജിച്ചുള്ള പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നതിനും ഇരു രാജ്യങ്ങളുടെ തലവന്‍മാരും തമ്മിലുള്ള ചര്‍ച്ചയില്‍ ധാരണയായി. യുഎന്‍ രക്ഷാസമിതിയില്‍ സ്ഥാരാംഗത്വത്തിനുള്ള ഇന്ത്യയുടെ ശ്രമത്തിന് ദക്ഷിണാഫ്രിക്കയുടെ പിന്തുണ ലഭിച്ചിരുന്നു. ആണവ വിതരണ ഗ്രൂപ്പിലെ ഇന്ത്യയുടെ അംഗത്വം സംബന്ധിച്ച് ദക്ഷിണാഫ്രിക്ക സ്വീകരിച്ച അനുകൂല നിലപാടില്‍ ഇന്ത്യ നന്ദി അറിയിക്കുന്നതായും മോദി പറഞ്ഞു.

 

വര്‍ണവിവേചനത്തിന്റെ കാലത്ത് ദക്ഷിണാഫ്രിക്കയെ അപലപിച്ച ഇന്ത്യ തന്നെ പിന്നീട് വര്‍ണവിവേചനം അവസാനിപ്പിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയെ പുല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മഹാത്മാ ഗാന്ധി, നെല്‍സണ്‍ മണ്ടേല എന്നീ മഹാത്മാക്കള്‍ക്ക് ആദരമര്‍പ്പിക്കുന്നതിനുള്ള അവസരമാണ് ഈ സന്ദര്‍ശനമെന്നും കോളനിവത്കരണത്തിനും ജാതി വിവേചനത്തിനും എതിരായി ഇരു രാജ്യങ്ങളും തുടര്‍ന്നും നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.