ടെക്‌സ്‌റ്റൈൽസ്  വകുപ്പ് ഏൽപ്പിച്ചത് തന്റെ കഴിവിലുള്ള വിശ്വാസം മൂലം ;സ്മൃതി ഇറാനി

single-img
8 July 2016

smriti1

പ്രധാനമന്ത്രി നരേന്ദ്ര മോദി ,ടെക്‌സ്‌റ്റൈൽസ് വകുപ്പിന്റെ ചുമതല ഏൽപ്പിച്ചത് തന്റെ കഴിവിലുള്ള വിശ്വാസം  മൂലമെന്ന് മന്ത്രി സ്മൃതി ഇറാനി.എന്നാൽ മാനവ വിഭവ വകുപ്പിൽ നിന്നു തരം താഴ്ത്തിയതുമായി  സംബന്ധിച്ചു മന്ത്രിയുടെ ഭാഗത്തുനിന്ന് പ്രതികരണം ഒന്നും ഉണ്ടായില്ല .
പാർട്ടി ദേശീയ പ്രസിഡന്റ് അമിത് ഷായുടെ തീരുമാനമാണ് എച് ആർ ഡി വകുപ്പ് നഷ്‌ടപ്പെടാൻ ഇടയാക്കിയതെന്ന ആരോപണവും അവർ നിഷേധിച്ചു .വ്യക്തികളല്ല പാർട്ടി യാണ് ഇത്തരം കാര്യങ്ങൾ തിരുമാനിക്കുന്നതെന്നും മന്ത്രി സ്മൃതി ഇറാനി പറഞ്ഞു .എച് ആർ ഡി വകുപ്പിൽ നിന്നു മാറിയത് വരുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ ശ്രദ്ധകേന്ദ്രികരിക്കാൻ അവസരം ഒരുക്കുമെന്നും പുതിയ ചുമതലയിൽ താൻ സന്തുഷ്‌ടയാണെന്നും സ്മൃതി പറഞ്ഞു.