മലബാര്‍ സിമന്റ്‌സ് അഴിമതി:അന്വേഷണം വെറും പ്രഹസനം,മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർ വി.എം.രാധാകൃഷ്ണന് മുന്നിൽ ഓച്ഛാനിച്ച് നിൽക്കുന്നു:ഹൈക്കോടതി

single-img
8 July 2016

Radhakrishnan in CBI custodyകൊച്ചി: മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസില്‍ വിജിലന്‍സിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. വ്യവസായി വി.എം.രാധാകൃഷ്ണൻ ഉൾപ്പെട്ട മലബാർ സിമന്റ്സ് അഴിമതി അന്വേഷണം പ്രഹസനമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർ വി.എം.രാധാകൃഷ്ണന് മുന്നിൽ ഒാച്ഛാനിച്ച് നിൽക്കുന്ന സാഹചര്യമാണുള്ളത്. അഴിമതിക്കേസിൽ ഒരാഴ്ചയ്ക്കകം കേസെടുക്കാന്‍ കോടതി നിർദേശിച്ചു.

കേസ് സംബന്ധിച്ചു മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ഉദ്യോഗസ്ഥര്‍ കാണുന്നില്ലേ എന്നും ചോദിച്ചു. കേസ് സംബന്ധിച്ച ഹര്‍ജി പരിഗണിക്കവേയാണു കോടതിയുടെ വിമര്‍ശനം.