യുവതിയോട് മോശമായി പെരുമാറി; ആം ആദ്മി എം.എല്‍.എ അറസ്റ്റില്‍

single-img
8 July 2016

prakash-jarwal-759

യുവതിയെ ഉപദ്രവിച്ചെന്നാരോപിച്ച് മറ്റൊരു ആം ആദ്മി എംഎൽഎയെക്കൂടി ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ഡിയോലി മണ്ഡലത്തിൽനിന്നുള്ള എംഎൽഎ പ്രകാശ് ജാർവാൽ ആണ് അറസ്റ്റിലായത്. എഎപി പാർട്ടിപ്രവർത്തകയായ യുവതി വാട്ടർടാങ്കുമായി ബന്ധപ്പെട്ട കാര്യത്തിനു എംഎൽഎയെ സമീപിച്ചപ്പോൾ മോശമായി പെരുമാറിയെന്നാണ് പരാതി. നേരത്തെ എഎപി എംഎൽഎ ദിനേഷ് മൊഹേലിയും സമാനകേസിൽ അറസ്റ്റിലായിരുന്നു.

അടുത്ത കാലങ്ങളായി ആം ആദ്മി നേതാക്കള്‍ക്കെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളെല്ലാം സംസ്ഥാന തലത്തില്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ള പ്രസ്താവന നടത്തിയതിനെ തുടര്‍ന്ന് എ.എ.പി നേതാവ് ആശിഷ് ഖേതനെതിരെ വിവാദങ്ങള്‍ ഉയര്‍ന്നതും അഴിമതി ആരോപണത്തെ തുടര്‍ന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ പൊലീസ് അറസ്റ്റ് ചെയ്തതും ഖുറാനെ അധിക്ഷേപിച്ച കേസില്‍ നരേഷ് യാദവിനെതിരെ ഫയല്‍ ചെയ്ത എഫ്.ഐ.ആറും പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്