മകളെ ബിജെപി തട്ടിയെടുത്തു;ബിജെപി സംഖ്യം ഒഴിവാക്കുന്നതായി അപ്നാ ദള്‍

single-img
8 July 2016

anupriya-patel-lead-gettyimages-495552071

അനുപ്രിയ പട്ടേലിനെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെ പാര്‍ട്ടിയില്‍ പൊട്ടിത്തെറി. സഖ്യത്തിന്റെ മാന്യത ബിജെപി കാണിച്ചില്ലെന്ന് അപ്നാ ദള്‍ നേതാവും അനുപ്രിയയുടെ അമ്മയുമായ കൃഷ്ണ പട്ടേല്‍ കുറ്റപ്പെടുത്തി. ബിജെപിയുമായുള്ള സഖ്യം ഒഴിവാക്കുന്നതായി അവര്‍ പറഞ്ഞു.

ഏറെക്കാലമായി അമ്മയും മകളും തമ്മില്‍ അധികാര തര്‍ക്കമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. മോദി സര്‍ക്കാരില്‍ ആരോഗ്യം, കുടുംബക്ഷേമം വകുപ്പുകളാണ് അനുപ്രിയ കൈകാര്യം ചെയ്യുന്നത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് സ്വന്തം അമ്മ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ നേതാവാണ് അനുപ്രിയ. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയാണ് അപ്നാ ദള്‍.

അനുപ്രിയ, 2012ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച് എംഎല്‍എയായി. പിന്നീട് 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മിര്‍സാപൂരില്‍ നിന്ന് ജയിച്ച് എംപിയായി.