60 വയസുകഴിഞ്ഞ ഭിന്നലിംഗക്കാർക്ക് പെൻഷൻ

single-img
8 July 2016

452931-lgbt-11സംസ്ഥാന ബജറ്റിൽ 60 വയസുകഴിഞ്ഞ ഭിന്നലിംഗക്കാർക്ക് പെൻഷൻ പ്രക്യാപിച്ചു.ഈ മേഖലയുമായി പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകൾക്ക് സർക്കാർ സഹായം ലഭ്യമാകും.ഭിന്നലിംഗക്കാരായ കുട്ടികൾക്ക് പ്രത്യേക വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ലഭ്യമാകുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്.

ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച ധനമന്ത്രി. കൊച്ചി മെട്രോയില്‍ ഇവര്‍ക്ക് തൊഴില്‍ സംവരണം ഏര്‍പ്പെടുത്തിയതിനെ സ്വാഗതം ചെയ്തു.
ഭിന്നലിംഗത്തില്‍പ്പെട്ടവരോടുള്ള വിവേചനം അവസാനിപ്പിക്കാനും അവര്‍ക്ക് എല്ലാവര്‍ക്കുമൊപ്പം അവസരങ്ങള്‍ നല്‍കാനുമായി ഭിന്നലിംഗ നയം പ്രഖ്യാപിച്ച രാജ്യത്തെ ആദ്യ സംസ്ഥാനം കൂടിയാണു കേരളം

സ്ത്രീകള്‍ക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കും. സ്ത്രീ വികസന പദ്ധതികളുടെ നടത്തിപ്പിന് 10 കോടി അനുവദിച്ചു.ജെന്‍ഡര്‍ ഓഡിറ്റ് റിപ്പോര്‍ട്ടും നല്‍കും. പത്ത് ശതമാനം അടങ്കല്‍ സ്ത്രീകളുടെ പദ്ധതികള്‍ക്ക്. 91 കോടി രൂപ വിവിധ പദ്ധതിക്ക്. സ്‌കൂളുകളില്‍ ഗേള്‍സ് ഫ്രണ്ട്‌ലി ടോയ്‌ലറ്റുകള്‍.റോഡുകളുടെ ഓരത്തുള്ള പെട്രോള്‍ പമ്പുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഫ്രഷസ് സെന്ററുകള്‍. ഇതിലേക്ക് 50 കോടി അനുവദിച്ചു