തലസ്ഥാനത്ത് ഗൃഹനാഥനെ അക്രമിസംഘം വീട്ടില്‍ക്കയറി വെട്ടിക്കൊന്നു
7 July 2016
തിരുവനന്തപുരം: കോവളത്ത് ഗൃഹനാഥനെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു. കോളിയൂര്‍ സ്വദേശി ദാസന് (45) ആണ് മരിച്ചത്. ഇയാളുടെ ഭാര്യ ഷീജയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പുലർച്ചെ 4.30 നായിരുന്നു സംഭവം. മൂന്നംഘ സംഗമാണ് ആക്രമണം നടത്തിയതെന്നു കരുതുന്നു.