ദുൽഖറിന് ആമിർഖാൻ പുരസ്കാരം സമ്മാനിച്ചു

single-img
5 July 2016

478691-dulquer-aamir-twitter-pic
ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള  അമ്പതു യുവാക്കളുടെ പട്ടികയിൽ സ്ഥാനം നേടിയ നടൻ ദുൽകർ സൽമാൻ ബോളിവുഡ് താരം അമീർഖാനിൽ നിന്നു പുരസ്കാരം സ്വീകരിച്ചു. ഇത്തരം ഒരു പുരസ്കാരം അമീർഖാനിൽ നിന്നു സ്വീകരിച്ച സന്തോഷം ദുൽക്കർ ഫേസ്ബുകിലൂടെ പങ്കുവെച്ചു

 
ദുൽക്കറും ഭാര്യ അമാലും അമീർഖാനൊപ്പം  നിൽക്കുന്ന ചിത്രങ്ങൾ നവമാധ്യമങ്ങളിൽ പോസ്റ് ചെയ്തു. പുരുഷൻമാർക്കുവേണ്ടിയുള്ള അന്താരാഷ്ട്ര പ്രസിദ്ധീകരണമായ ജി ക്യു മാഗസിൻ പുറത്തിറക്കിയ പട്ടികയിൽ ആണ് വിരാട് കൊഹിലെയും ബോളിവുഡ് നടനായ രൺബീർ സിംഗ് എന്നിവരെ പിന്തളി ബെന്നി ദയാലും ദുൽക്കറും യഥാക്രമം മൂന്നു നാലു സ്ഥാനങ്ങളിൽ  എത്തിയത്.