മനുഷ്യൻ പ്രകൃതിക്കുനൽകുന്ന അന്ത്യകൂദാശ .

single-img
4 July 2016

74339655

മനുഷ്യന്റെ കടന്നുകേറ്റങ്ങളുടെ കറുത്ത കഥകളാണ് ബത്തേരി അമ്പലവയലിൽകാണുന്ന തുരന്ന ഗുഹകൾക്കു പറയാനുള്ളത്.എടക്കൽ ഗുഹയും ഫാന്റം റോക്കും അമ്പുകുത്തിമലയുമൊക്കെ വയനാടിന്റെ വിനോദസഞ്ചാര കേന്ദ്രങ്ങൾ മാത്രമല്ല ഒരുകാലഘട്ടത്തിലെ മനുഷ്യവാസങ്ങളുടെ തിരുശേഷിപ്പുകൾ കുടിയാണവ .അവിടെയാണ് ഇന്ന് നിയമത്തിന്റെ ഒത്താശയോടെ കൊള്ള നടക്കുന്നത് .ആറു മലകളിലായി മുപ്പത്താറു ക്വആറികൾ ചുവപ്പുനാടയുടെ പിൻബലത്തോടെ പൊട്ടിച്ചുകൂട്ടുമ്പോൾ നടുങ്ങി വിറക്കുന്നത് വയനാടിന്റെ ഉള്ളറകളാണ്.നമ്മൾ അധികം ആരും അറിയാത്ത നീർച്ചാലുകളുടെയും അപൂർവ്വ സസ്യങ്ങളുടെയും ഉറവിടമായിരുന്നു ഇവിടം .പ്രകൃതി ഒരുക്കിയ ഗുഹകളും ,കണ്ണുനീർ തുള്ളിപോലെ ഒഴുകുന്ന നീർച്ചാലുകളും ഇന്ന് വെറും സ്വപ്‍നമായി ഒതുങ്ങുന്നു.

phantom_rock_9

ദിവസേനെ പൊട്ടിച്ചുകൂട്ടുന്ന ടൺ കണക്കിന് കല്ലുകളാണ് ഇവിടെ നിന്നു കയറ്റിക്കൊണ്ടുപോകുന്നത് . ഫാന്റം റോക്കിനു 100 മീറ്റർ ചുറ്റളവിൽ ഒരു ക്വാറിപ്രവർത്തിക്കുന്നുണ്ട്.ഇവിടെ നിന്നുണ്ടാകുന്ന സ്ഫോടക വസ്തുക്കളുടെ പ്രകമ്പനം ഏറെ ദൂരമല്ലാത്ത എടക്കൽ ഗുഹയ്ക്കും ഫാന്റം റോക്കിനും കേടുപാടുകൾ വരുത്തുമെന്ന് ശാസ്ത്രജ്ഞന്മാർ മുൻകൂട്ടി സൂചനകൾ തന്നിട്ടും അധികാരികളും ,പ്രകൃതിയെ പിഴിയുന്ന മുതലാളികളും എല്ലാം കണ്ടില്ലന്നു നടിക്കുകയാണ് .ഇതിനിടയിലും സഞ്ചാരികൾ പ്രകൃതി കല്ലിൽ തീർത്ത വിസ്മയം കാണാൻ എത്തുന്നുണ്ട്.
2015 ലെ കേരള മൈനർ മിനറൽ കൺസെഷൻ പ്രകാരം റവന്യു ഭൂമിയിൽ ക്വാറികൾക്കു അനുവാദം നൽകിയിരുന്നു. ഇതുപ്രകാരം അമ്പലവയലിലും ,ധാരാളം ജൈവ സമ്പത്തുള്ള പരിസരപ്രദേശങ്ങളിൻ 33 ക്വാറി അനുവദിച്ചു .അതിന്ടെ എണ്ണം 22 ആയി ചുരുക്കി എന്നല്ലാതെ ഈ ജൈവ സമ്പത്തിനു അധികാരികളുടെ ഇടയിൽനിന്നും ഒരു പരിരക്ഷയും ലഭിക്കുന്നില്ല .ഫാന്റം റോക്ക് ഉൾപ്പെടുന്ന ആറാട്ടുപാറമലയും അതിനോട് ചേർന്ന മട്ടപ്പാറ,കൊളഗപ്പാറ,ചിങ്ങേരിപ്പാറ തുടങ്ങിയ മലകളിലുമാണ് ഖനനത്തിന് അനുമതി നൽകിയിരിക്കുന്നത്.റവന്യു ഭുമിയിലല്ലാതെ 100 കണക്കിന് ക്വആറികളാണ് ഇവിടെ പ്രവർത്തിക്കുന്നത് .ഏത് വയനാടിന്റെ ജൈവ സമ്പത്തിനു തിരിച്ചടിയാകും.
അധികാരികളെ സാധിനിക്കാൻ കഴിയുന്ന ആർക്കും ഇവിടെ സുഗമായി പ്രകൃതിയെ ചൂക്ഷണം ചെയ്യാം.2015 ലെ നിയമത്തിന്റെ പന്ത്രെണ്ടാം വ്യെവസ്ഥ പ്രകാരം അതാതു പ്രദേശത്തെ പ്രകൃതിക്കു ദോഷകരമായ വിധത്തിൽ ഖനനം ചെയ്യാൻ പാടില്ല .എന്നാൽ ഈ നിയമം ഉത്തരവാദിത്തപെട്ടവർ സൗകര്യപൂർവം മറക്കുന്നു .മുതലാളിമാരും ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ ഫലമാണ് ഈ മറവി.
ഇന്ന് വയനാട്ടിലെ ചൂടിനും ജലക്ഷാമത്തിനും കാരണം മലകളും മട്ടിപാറകളും ഇല്ലാതാകുന്നതുകൊണ്ടാണ്……..അധികാരികളുടെയും മുതലാളികളുടെയും ഈ ചൂക്ഷണത്തിനു നേരെ കണ്ണടച്ചാൽ പതിയെ പതിയെ വയനാടിന് എല്ലാം നഷ്ട്ടമാകും ….അവളുടെ ഭംഗിയും ജൈവസമ്പത്തും ചരിത്രവുമെല്ലാം.