കൊല്ലം കലക്ടറേറ്റ് സ്ഫോടനത്തിന് പിന്നില്‍ തീവ്രവാദ സംഘടനയെന്നതിന് തെളിവ് ലഭിച്ചു
4 July 2016
കൊല്ലം കലക്ടറേറ്റ് സ്ഫോടനത്തിന് പിന്നില്‍ തീവ്രവാദ സംഘടനയാണെന്ന് സൂചന. കേരളത്തിന് പുറത്തുള്ള സംഘടനയെന്നതിന് തെളിവ് ലഭിച്ചു. കേരളത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം.എന്നാൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ പൊലീസ് തയാറല്ല. കേസിനെ ഏതെങ്കിലും രീതിയിൽ ഇതു മോശമായി ബാധിക്കുമെന്ന സംശയത്തെ തുടർന്നാണു നടപടി.
ജൂണ്‍ 15നാണ് കൊല്ലം കലക്ടറേറ്റിനുള്ളിലെ സിജെഎം കോടതി വളപ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന ജീപ്പില്‍ സ്ഫോടനം ഉണ്ടായത്. ജില്ലാ ലേബര്‍ ഓഫിസിന് താഴെയിട്ടിരുന്ന കെഎല്‍ 1 ജി 603 നമ്പര്‍ ജീപ്പിലാണ് പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു.സ്റ്റീൽ ടിഫിൻ ബോക്സിൽ മറ്റൊരു ടിഫിൻബോക്സ് വച്ചാണു ബോംബ് നിർമിച്ചത്..