ഹൈദരാബാദില്‍ എന്‍.ഐ.എ പിടികൂടിയ സംഘം പദ്ധതിയിട്ടത് വന്‍ വർഗ്ഗീയ കലാപത്തിന്.

single-img
30 June 2016

NIA-raid-in-Hyderabad-11-detained-for-suspected-terror-links-indialivetoday

എന്‍.ഐ.എ കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ പിടികൂടിയ ഐ.എസുുമായി ബന്ധമുണ്ടെന്ന് 11 അംഗ സംഘം വന്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്. സംഘം ചാർമിനാറിനോട് ചേർന്നുള്ള ഭാഗ്യലക്ഷ്‌മി ക്ഷേത്രത്തിൽ മാംസം കൊണ്ടിട്ട് വർഗീയലഹള സൃഷ്‌ടിക്കാനും പദ്ധതിയിട്ടിരുന്നതായി അധികൃതർ വ്യക്തമാക്കി. ഇന്നലെ ഹൈദരാബാദിൽ നിന്നും പിടിയിലായ പതിനൊന്നു യുവാക്കൾ വി.വി.ഐ.പികളെയും ആൾ തിരക്കുള്ള സ്ഥലങ്ങളും ലക്ഷ്യമിട്ട് ബോംബ് സ്‌ഫോടനങ്ങൾ നടത്താനും പദ്ധതിയിട്ടിരുന്നു. ഇന്ത്യയിൽ നിന്നും യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന പ്രധാന ഐസിസ് അനുഭാവിയുമായ ഷാഫി അർമറുമായി നിരന്തരം ബന്ധം പുലർത്തിയിരുന്ന യുവാക്കൾ നാലു മാസത്തോാളം എൻ.ഐ.എയുടെ നിരീക്ഷണത്തിലായിരുന്നു.
റംസാന്‍ മാസത്തില്‍ വര്‍ഗ്ഗീയ കലാപമുണ്ടാക്കാനാണ് ഇവര്‍ പദ്ധതിയിട്ടിരുന്നതെന്ന് എന്‍.ഐ.എ അധികൃതര്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട ഫോണ്‍സംഭാഷണം ഏജന്‍സി ചോര്‍ത്തിയിരുന്നു. ദുബായ് വഴിയാണ് പദ്ധതികള്‍ക്കുള്ള പണമെത്തുന്നതെന്നും സൂചനയുണ്ട്.
ജൂൺ 25ന് ഇവർ നടത്തിയ ഒരു ടെലിഫോൺ സംഭാഷണമാണ് മിന്നൽ പരിശോധന നടത്താൻ അന്വേഷണ ഏജൻസിയെ പ്രേരിപ്പിച്ചത്. സംഭാഷണത്തിൽ തീവ്രവാദിയാകാമെന്ന് ഏജൻസി സംശയിച്ചയൊരാൾ മറുവശത്തുള്ള വ്യക്തിയോട് നാലു കഷ്‌ണം വീതം ഗോമാംസവും പോത്തിറച്ചിയും അന്നേ ദിവസം എത്തിക്കാൻ ആവശ്യപ്പെട്ടു. പിറ്റേ ദിവസം ഏഴു കഷ്‌ണം ഗോമാംസവും എത്തിക്കാനും പറഞ്ഞു. കുറച്ചു ദിവസങ്ങൾക്കുള്ളിൽ ആക്രമണങ്ങൾ നടത്താനായിരുന്നു പദ്ധതി. ദുബായിൽ കൂടിയായിരുന്നു ഇവർക്കുള്ള സാമ്പത്തിക സഹായം ഇവിടെ എത്തിയിരുന്നത്. ഐസിസ് ഇന്ത്യയിൽ നടത്താൻ പദ്ധതിയിട്ട ആദ്യത്തെ വൻ ആക്രമണമാണ് എൻ.ഐ.എ തകർത്തത്.