ഡൽഹിയിൽ മലയാളി ഒമ്പതാം ക്ലാസ്​ വിദ്യാർഥി മർദനമേറ്റ്​ മരിച്ചു

single-img
30 June 2016

mayur-vihar (1)

ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ത്ഥി മര്‍ദ്ദനമേറ്റ് മരിച്ചു. പാലക്കാട് സ്വദേശി ഉണ്ണികൃഷ്ണന്റെ മകന്‍ രജത് ആണ് മരിച്ചത്. ഡല്‍ഹി പബ്ലിക് സ്‌കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് രജത്.

മയൂര്‍വിഹാര്‍ ഫേസ് -മൂന്നിലാണ് സംഭവം. പാന്‍വില്‍പ്പനക്കാരനുമായുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.പാൻമസാല വിൽപനക്കാരുമായി തർക്കമുണ്ടായതിനെ തുടർന്ന് രജത് അടക്കമുള്ള നാല് മലയാളി വിദ്യാർഥികളെ സമീപത്തുള്ള പാർക്കിലേക്ക് കൊണ്ടുപോയി മർദിക്കുകയായിരുന്നു. മർദനത്തിൽ പരിക്കേറ്റ മൂന്ന് കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം കുറ്റക്കാർക്കെതിരെ നടപടിയെടുക്കുന്നതിൽ പൊലീസ് അലംഭാവം കാട്ടിയെന്ന് ആരോപണമുണ്ട്. മർദനമേറ്റ കുട്ടികളിൽ നിന്ന് ഇന്നാണ് പൊലീസ് മൊഴിയെടുക്കൽ ആരംഭിച്ചത്.