യുഡിഎഫ് മദ്യനയം പരാജയമായിരുന്നെന്നു സർക്കാർ

single-img
30 June 2016

03_04_2016-bar01യുഡിഎഫ് സർക്കാർ കൊണ്്ടുവന്ന മദ്യനയം പരാജയമായിരുന്നെന്നു സർക്കാർ. കഴിഞ്ഞ സർക്കാരിന്റെ മദ്യനയം പൂർണമായും പരാജയമായിരുന്നെന്നു എക്സൈസ് മന്ത്രി നിയമസഭയെ അറിയിച്ചു. മദ്യ നിരോധനം നിലവിൽ വന്നതിനുശേഷം സംസ്‌ഥാനത്ത് കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും ഉപഭോഗം വർധിച്ചു. യാഥാർഥ്യബോധം ഇല്ലാത്തതായിരുന്നു യുഡിഎഫ് സർക്കാരിന്റെ മദ്യനയം. ഈ മദ്യനയത്തിൽ സമഗ്രമാറ്റം വേണം. മദ്യവർജനത്തിലൂന്നിയ മദ്യനയമാണ് എൽഡിഎഫ് സർക്കാർ ലക്ഷ്യം വയ്ക്കുന്നതെന്നും എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ സഭയെ രേഖാമൂലം അറിയിച്ചു.

2013-ല്‍ 793ഉം, 2014-ല്‍ 970ഉം കഞ്ചാവ് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാനത്ത് 2015-ല്‍ 1430 കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെന്ന് എക്‌സൈസ് മന്ത്രി പറഞ്ഞു..