ധവളപത്രം നിയമസഭയില്‍; 5900 കോടി രൂപ അടിയന്തരമായി വേണം

single-img
30 June 2016

THOMAS ISAAC
ധനസ്ഥിതി വ്യക്തമാക്കി ധവളപത്രം നിയമസഭയില്‍ വെച്ചു. സംസ്ഥാനത്ത് ധനപ്രതിസന്ധി രൂക്ഷമെന്ന് ധവളപത്രം. യുഡിഎഫിന്റെ ധനകാര്യമാനേജ്‌മെന്റിന് രൂക്ഷവിമര്‍ശനം. 5900 കോടി രൂപ അടിയന്തരമായി വേണം.ഒന്നരലക്ഷം കോടി രൂപയാണ് പൊതുകടം.നികുതിപിരിവിലെ വളര്‍ച്ച 1-0 മുതല്‍ 12 ശതമാനം വരെ മാത്രം ആവശ്യമായ വളര്‍ച്ചാനിരക്ക് 20 ശതമാനമാണ്. പ്രതിസന്ധി നേരിടാന്‍ അടിയന്തരനടപടി വേണമെന്നും ധവളപത്രത്തില്‍ പറയുന്നു.

മുൻ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് നികുതി വരുമാനത്തിൽ വലിയ തോതിൽ കുറവുണ്ടായി. മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് 12 ശതമാനം ആയിരുന്നു നികുതി വരുമാനം. എന്നാലിത് എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് 17 ശതമാനം ആയിരുന്നു. നികുതി വരുമാനത്തിൽ ഉണ്ടായ കനത്ത ഇടിവാണ് പ്രതിസന്ധിയുടെ പ്രധാന കാരണം. അനാവശ്യമായ നികുതി ഇളവുകൾ നൽകി. പണം ഉണ്ടോയെന്ന് നോക്കാതെയാണ് പദ്ധതികൾക്ക് പ്രഖ്യാപിച്ചത്.

 

അംഗീകൃത പദ്ധതിയുടെ അടങ്കലിനേക്കാൾ 10 ശതമാനം കുറവാണ് സമാഹരിക്കുവാൻ കഴിയുമെന്ന വിഭവം. മൂലധന നിക്ഷേപത്തിന് വേണ്്ടത്ര പണമില്ല. കരാറുകാരുടെ ബില്ലുകൾ 1600 കോടി രൂപ കുടിശിഖയാണ്. ഇതുമൂലം നിർണായക ഇടപെടലുകൾക്ക് സർക്കാരിന് സാധിക്കുന്നില്ല. 2006 മാർച്ച് മാസത്തിൽ 146 കോടി രൂപയായിരുന്നു ട്രഷറി കാഷ് ബാലൻസ്. പിന്നീടുള്ള ഓരോ വർഷവും ഇത് അനുക്രമമായി വർധിച്ച് 2011 ൽ 3,513 കോടി രൂപയായി തീർന്നു. പിന്നീട് യുഡിഎഫ് അധികാരത്തിൽഎത്തിയതിനുശേഷം ആദ്യ ധനകാര്യ വർഷം അവസാനിച്ചപ്പോൾ ട്രഷറി കാഷ് ബാലൻസ് 2,711 കോടി രൂപയായി കുറഞ്ഞു. ഇപ്രകാരം ഓരോ വർഷവും കുറഞ്ഞുകുറഞ്ഞ് 2015 ൽ 142 കോടി രൂപയായി. 2016ൽ ഇത് 173 കോടി രൂപ കമ്മിയായി. സ്‌ഥാനമൊഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് ചെലവ് ഞെരുക്കിയില്ല, വരുമാനം കൂട്ടിയതുമില്ല. ഇതുമൂലം സാമ്പത്തിക ദൃഢീകരണ പ്രവണത അപ്രത്യക്ഷമായി. 2015 ആയപ്പോഴേക്കും റവന്യൂകമ്മി 2.65 ശതമാനമായി ഉയർന്നു. 2011 ൽ 3673 കോടി രൂപയായിരുന്ന റവന്യൂകമ്മി 2015 ൽ 13,795 കോടി രൂപയായി പെരുകി. 2016–17ൽ ഇത് 8,199 കോടി രൂപയായി കുറഞ്ഞെങ്കിലും അനിവാര്യമായ ചെലവുകൾ പിറ്റേവർഷത്തേക്ക് വകമാറ്റിക്കൊണ്്ടാണ് ഈ കുറവ് കൃത്രിമമായി നേടിയെടുത്തത്. രണ്്ട് കാര്യങ്ങളാണ് പ്രതിസന്ധിയുടെ കാരണങ്ങളായി ധവളപത്രം ചൂണ്്ടിക്കാണിക്കുന്നത്.