ചെക്ക്പോസ്റുകളില്‍ അഴിമതിക്കു “ചെക്ക്”:തോമസ് ഐസക്

single-img
29 June 2016

THOMAS ISAAC

ചെക്ക്‌പോസ്റ്റുകളിലെ അഴിമതി പൂര്‍ണമായി തടയുമെന്ന് മന്ത്രി തോമസ് ഐസക്. വാളയാറിനെ അഴിമതിമുക്തമാക്കാനുള്ള നടപടി സ്വീകരിക്കും. നികുതി ചോര്‍ച്ച തടയാന്‍ പന്ത്രണ്ടിന നടപടി കൈക്കൊള്ളുമെന്നും ഐസക് സഭയില്‍ പറഞ്ഞു.

12,608 കോടി രൂപ നികുതി കുടിശികയായി പിരിഞ്ഞുകിട്ടാനുണ്ട്. 513 കോടി തര്‍ക്കങ്ങളില്ലാത്തതാണ്. ഇതില്‍ ഉടന്‍തന്നെ നടപടിയെടുക്കുമെന്നും തോമസ് ഐസക് നിയമസഭയിൽ വ്യക്തമാക്കി.