വി എസിനെ ഭരണപരിഷ്‌ക്കരണസമിതിയുടെ അധ്യക്ഷനാക്കാൻ സാധ്യത.

single-img
29 June 2016

 

VS_0വി എസിനെ ഭരണപരിഷ്‌ക്കരണസമിതിയുടെ അധ്യക്ഷനാക്കാൻ സാധ്യത.വി എസ് അച്യാതാനന്ദന്റെ പദവി സംബന്ധിച്ച മന്ത്രിസഭാ തീരുമാനം ഇന്ന് ഉണ്ടായേക്കുംക്യാബിനറ്റ് റാങ്കോട് കൂടിയാകും അധ്യക്ഷപദം നല്‍കുക. എംഎല്‍എ സ്ഥാനം നഷ്ടപ്പെടാതിരിക്കാന്‍ ഇരട്ടപദവി ഒഴിവാക്കുന്നതിനുളള നിയമഭേദഗതിയോടാകും വിഎസിന് പദവി അനുവദിക്കുക. നേരത്തെ വിഎസിന് ക്യാബിനറ്റ് പദവി നല്‍കാന്‍ സിപിഐഎം സംസ്ഥാനസമിതി യോഗത്തില്‍ ധാരണയായിരുന്നു.

വിഎസ് അച്യുതാനന്ദന് പദവികള്‍ നല്‍കുന്ന കാര്യം ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് വിവാദമായിരുന്നു. തീരുമാനം വൈകുന്നതിലുളള അതൃപ്തി സിപിഐഎം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരി പിബിയില്‍ പ്രകടിപ്പിച്ചിരുന്നു. വിഎസിന് ഉചിതമായ പദവി നല്‍കാന്‍ സിപിഐഎം പൊളിറ്റ് ബ്യൂറോ തീരുമാനിച്ചിരുന്നു. എന്നാല്‍ വിഎസിന് പുതിയ പദവി നല്‍കുമ്പോള്‍ സംസ്ഥാനത്ത് രണ്ട് അധികാര കേന്ദ്രങ്ങള്‍ ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും പിബിയില്‍ നിര്‍ദേശമുയര്‍ന്നിരുന്നു.

ആലങ്കാരിക പദവി വേണ്ടെന്ന് വിഎസ് അച്യുതാനന്ദന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി പദവി സ്വീകരിക്കുമെന്ന് സീതറാം യെച്ചൂരിയുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ വിഎസ് പ്രതികരിച്ചിരുന്നു.