സിപിഐ എംഎൽഎ വി.ശശി ഡപ്യൂട്ടി സ്പീക്കർ.

single-img
29 June 2016

13244186_837699779668396_7337009578124072596_oവി.ശശി പതിനാലാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കര്‍. ബുധനാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ വി.ശശിക്ക് 90 വോട്ടും യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ഐ.സി ബാലകൃഷ്ണന് 45 വോട്ടും ലഭിച്ചു.

പിസി ജോർജ്ജ് വോട്ട് അസാധുവാക്കി.യു.ഡി.എഫില്‍ നിന്ന് നിന്ന് രണ്ടുപേരും എല്‍.ഡി.എഫില്‍ നിന്ന് ഒരാളും വോട്ട് ചെയ്തില്ല. സ്പീക്കറും വോട്ട് രേഖപ്പെടുത്തിയില്ല.

സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ശ്രീരാമകൃഷ്ണന് അനുകൂലമായി വോട്ട് ചെയ്ത ബി.ജെ.പി അംഗം ഒ.രാജഗോപാല്‍ ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തില്ല.ബിജെപി എംഎൽഎ ഒ.രാജഗോപാലിന്റെയും സ്വതന്ത്ര എംഎൽഎ പി.സി.ജോർജിന്റെയും വോട്ട് വേണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. വിദേശത്തായതിനാലാണ് അനൂപ് ജേക്കബും സി.മമ്മൂട്ടിയും സഭയിലെത്താതിരുന്നത്. ഒ.രാജഗോപാൽ എത്താതിരുന്നതിന്റെ കാരണം വ്യക്തമല്ല.