രാജി വൈകാരിക പ്രതികരണം;അമ്മയില്‍ തുടരുമെന്ന് നടന്‍ സലിംകുമാര്‍

single-img
28 June 2016

18-1418903463-salim-kumar

സംഘടനയെ താന്‍ ബഹുമാനിക്കുന്നുണ്ടെന്നും അമ്മയില്‍ തുടരുമെന്നും നടന്‍ സലിംകുമാര്‍.തന്റെ രാജി വൈകാരിക പ്രതികരണമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.തെരഞ്ഞെടുപ്പ് കാലത്തെ വിവാദങ്ങളില്‍ ഇനി പ്രതികരിക്കാനില്ല. രാജി കത്ത് നല്‍കി എന്നത് വസ്തുതയാണ്. രാജി ലഭിച്ചില്ല എന്ന് പ്രസിഡന്റ് എന്തുകൊണ്ടാണ് പറഞ്ഞത് എന്നറിയില്ല. എല്ലാവരുമായും നല്ല ബന്ധത്തിലാണെന്നും സലിം അറിയിച്ചു.

വ്യക്തിപരമായ കാരണങ്ങള്‍കൊണ്ടാണ് ജനറല്‍ബോഡി യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നത്. ജഗദീഷ് എന്ത് കൊണ്ടാണ് യോഗത്തില്‍ നിന്ന് വിട്ടുനിന്നതെന്ന് അറിയില്ല. ഞങ്ങള്‍ രണ്ട് പേരും രണ്ട് വീട്ടിലാണ്. അതുകൊണ്ട് ഇക്കാര്യം അറിയില്ലെന്നും സലിംകുമാര്‍ വ്യക്തമാക്കി.

നിയമസഭാ തെരെഞ്ഞെടുപ്പില്‍ പത്തനാപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ഗണേഷ്‌കുമാറിന്റെ തെരഞ്ഞെടുപ്പു പ്രചരണത്തില്‍ നടന്‍ മോഹന്‍ലാല്‍ പങ്കെടുത്തതില്‍ പ്രതിഷേധിച്ച് സലിംകുമാര്‍ രാജിക്കത്ത് നല്‍കിയിരുന്നു. പത്തനാപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ജഗദീഷും ഇതിനെതിരെ രംഗത്തെത്തിയിരുന്നു.