ടിവി കാണുമ്പോൾ ഇനി കൊതുകിനെ പേടിയ്ക്കേണ്ട:കൊതുകുകളെ തുരത്തുന്ന എല്‍ഇഡി ടിവിയുമായി എല്‍ ജി

single-img
28 June 2016

lg-mosquito-away-tv1

ഇനി ടെലിവിഷൻ കാണുന്നതിനിടയ്ക്ക് കൊതുകടി കൊള്ളുമെന്ന ഭയം വേണ്ട.കൊതുകുകളെ തുരത്തുന്ന എല്‍ഇഡി ടിവിയുമായി എല്‍ ജി രംഗത്ത് വന്നു.ഇന്ത്യയിലെ ഉപഭോക്താക്കളെ ലക്ഷ്യം വച്ചാണ് എല്‍ ഇ ഡി ടിവിയില്‍ ഈ പ്രത്യേകത ഉള്‍ക്കൊള്ളിച്ചിട്ടുള്ളതെന്നും ഇതില്‍ നിന്നും പുറപ്പെടുവിക്കുന്ന അള്‍ട്രാസോണിക് ശബ്ദം മനുഷ്യന് ദോഷകരമായിട്ടുള്ളതല്ലെന്നും എല്‍ ജി യുടെ അറിയിപ്പില്‍ പറയുന്നു.

നേരത്തെ കൊതുകിനെ തുരത്താൻ പര്യാപ്തമായ എ.സിയും എൽ.ജി വിപണിയിൽ എത്തിച്ചിരുന്നു

80cm വലിപ്പമുള്ള ടി വിക്ക് 26,900 രൂപയും 108cm വലിപ്പമുള്ളതിന് 47,500 രൂപയാണ് വിപണിവില നിശ്ചയിച്ചിട്ടുള്ളത്.

യാതൊരു വിധത്തിലുള്ള കെമിക്കലും ആവശ്യമില്ലാത്തതിനാലും റീഫില്ലിംഗ് പോലുള്ള ബുദ്ധിമുട്ടുകള്‍ ഇല്ലാത്തതിനാലും തികച്ചും പരിസ്ഥിതിക്കിണങ്ങിയതാണ് പുതിയ രീതിയെന്നാണ് എല്‍ ജി യുടെ വാദം.