ദളിത് യുവതികളെ ജയിലിലടച്ച സംഭവം സഭ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യാന്‍ തക്ക ഗൗരവമുള്ളതല്ലെന്ന് മുഖ്യമന്ത്രി:പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു

single-img
28 June 2016

Niyamasabha1തലശ്ശേരി കൂട്ടിമാക്കൂലില്‍ ദളിത് യുവതികളേയും കുഞ്ഞിനേയും ജയിലില്‍ അടച്ച സംഭവം നിയമസഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യാന്‍ തക്ക ഗൗരവമുള്ളതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.തലശ്ശേരി സംഭവം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംഎല്‍എ കെസി ജോസഫ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിനു മറുപടി പറയവേയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

സംഭവം നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സമര്‍പ്പിച്ച അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.

കോടതിയെ വിമര്‍ശിച്ച കെ.സി. ജോസഫ് മുന്‍കാല അനുഭവങ്ങള്‍ ഓര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ തുല്യനീതിയെന്നത് വാക്കില്‍ മാത്രം ഒതുങ്ങിയെന്നും ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും നോട്ടീസില്‍ പറയുന്നു. സിപിഎം നേതാക്കള്‍ ദളിത് സഹോദരിമാരെ ചാനല്‍ ചര്‍ച്ചയ്ക്കിടയില്‍ അപമാനിച്ചെന്നും നോട്ടീസില്‍ പരാമര്‍ശിക്കുന്നുണ്ട്.