യുദ്ധത്തിലൂടെ കശ്മീര്‍ പിടിച്ചെടുക്കാനാകില്ലെന്ന് പാക് മുന്‍ വിദേശകാര്യമന്ത്രി

single-img
28 June 2016

hina1പാകിസ്താന് യുദ്ധത്തിലൂടെ കശ്മീര്‍ കീഴടക്കാന്‍ കഴിയില്ല. പിന്നെയുള്ള ഏക മാര്‍ഗം ഉഭയകക്ഷി ചര്‍ച്ച മാത്രമാണ്. ഇന്ത്യയുമായുള്ള ചര്‍ച്ചയിലൂടെയും പരസ്പര വിശ്വാസം വര്‍ധിപ്പിക്കുന്ന തീരുമാനങ്ങളിലൂടെയും മാത്രമേ കശ്മീര്‍ പ്രശ്നത്തിന് പരിഹാരം കാണാനാവൂ. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലായെങ്കില്‍ മാത്രമേ ചര്‍ച്ചകള്‍ നടക്കൂ എന്നും അവര്‍ പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ തുടര്‍ച്ചയായി ചര്‍ച്ചനടന്നാല്‍ നമ്മള്‍ എവിടെയെങ്കിലും എത്തിച്ചേരും എന്നും മുൻ പാക് വിദേശകാര്യമന്ത്രി കൂട്ടിച്ചേർത്തു.

മറ്റുള്ളവരെ വെറുക്കുന്നതാണ് നമ്മുടെ ദേശീയതയെന്നാണ് പാകിസ്താന്‍ കുട്ടികളെ പഠിപ്പിക്കുന്നത്. ആറ് പതിറ്റാണ്ടുകളായി മറ്റുള്ളവരെ വെറുക്കുന്നതാണ് ദേശീയ ബോധം എന്ന് നാം കുട്ടികളെ പഠിപ്പിക്കുകയാണ്. അയല്‍രാജ്യമായ ഇന്ത്യയെ വെറുത്താണ് പ്രായോഗികമായി അവര്‍ ഇത് പഠിക്കുന്നത്. ഇപ്പോള്‍ അഫ്ഗാനിസ്ഥാനെയും വെറുക്കാന്‍ പഠിപ്പിക്കുന്നു- റബ്ബാനി കൂട്ടിച്ചേർത്തു.

പാക് ചാനലനായ ജിയോ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് റബ്ബാനി സ്വയം വിമര്‍ശനം നടത്തിയത്. 2011 മുതല്‍ 2013 വരെ പാകിസ്താന്‍ വിദേശകാര്യ മന്ത്രിയായിരുന്നു ഹിന റബ്ബാനി.