കുളത്തൂപ്പുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചു

single-img
28 June 2016

CHILD-RAPE_0

കുളത്തൂപ്പുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു. കോന്നി സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് പീഡിപ്പിച്ചത്. പ്രീമെട്രിക് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിയാണ് പെണ്‍കുട്ടി. ആറ് മാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയെ കുറിച്ച് ഹോസ്റ്റല്‍ അധികൃതരാണ് വിവരം നല്‍കിയത്.. സംഭവത്തില്‍ കുളത്തൂപ്പുഴ പോലീസ് കേസെടുത്തു. പെണ്‍കുട്ടിയെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഈ അധ്യയന വര്‍ഷമാണ് പെണ്‍കുട്ടി ഹോസ്റ്റലില്‍ പ്രവേശനം നേടിയത്. സംഭവത്തില്‍ ഒരാൾ അറസ്റ്റിലായിട്ടുണ്ടെന്നാണ് സൂചന.