അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിബിഐ അന്വേഷണത്തിന് സ്റ്റേ

single-img
27 June 2016

shukoor murder caseഅരിയില്‍ ഷൂക്കൂര്‍ വധക്കേസില്‍ അന്വേഷണം സി.ബി.ഐക്ക് വിടാനുള്ള ഉത്തരവില്‍ സ്റ്റേ.അന്വേഷണ നടപടികള്‍ നിര്‍ത്തിവയ്ക്കാനും സി.ബി.ഐക്ക് നിര്‍ദേശം. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍, ടി.വി.രാജേഷ് എംഎല്‍എ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഡിവിഷന്‍ ബെഞ്ച് സ്റേ അനുവദിച്ചത്.

ജസ്റ്റിസ് കമാല്‍പാഷയായിരുന്നു സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
ഉത്തരവിനെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പാണ് സി.ബി.ഐ അന്വേഷണം ഏറ്റെടുത്തത്. ഇതിനെ തുടര്‍ന്ന് സി.ബി.ഐ ഷുക്കൂറിന്റെ മാതാവില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും മൊഴിയെടുത്തിരുന്നു.