ഭിന്നലിംഗക്കാരുടെ വിവാഹം നിയമപരമാക്കി പാകിസ്ഥാനില്‍ ഫത്‌വ

single-img
27 June 2016

4ADF0CA8-2D50-44B7-BB40-CC1AF4842BB3_mw1024_s_n
ഇസ്ലാമബാദ് : ഭിന്നലിംഗക്കാരുടെ വിവാഹം നിയമപരമാക്കി പാകിസ്ഥാനില്‍ ഫത്‌വ. ‘തന്‍സീം ഇത്തഹാദ് ഐ ഉമ്മത്ത്’ എന്ന സംഘടനയിലെ അന്‍പതോളം ആത്മീയ നേതാക്കന്മാര്‍ ചേര്‍ന്നാണ് മതപരമായ പുതിയ നിയമം കൊണ്ടുവന്നത്.

പുരുഷന്മാരുടേത് പോലുള്ള പ്രകടമായ അടയാളങ്ങളുള്ള ട്രാന്‍സ്‌ജെന്ററിന് ഒരു സ്ത്രീയെ വിവാഹം കഴിക്കാമെന്നും അതുപോലെ തന്നെ സ്ത്രീകളെ പോലെ പ്രകടമായ അടയാളങ്ങളുള്ള ട്രാന്‍സ്‌ജെന്ററുകള്‍ക്ക് ഒരു പുരുഷനെ വിവാഹം കഴിക്കാമെന്നും ഫത്‌വയില്‍ വ്യക്തമാക്കുന്നതായി ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭിന്നലിംഗക്കാരെ പരിഹസിക്കുന്നതും കളിയാക്കുന്നതും ഹറാമാണെന്നും ഫത്‌വ പറയുന്നു. അതോടൊപ്പം ഇത്തരക്കാരുടെ മരണാനന്തര ചടങ്ങുകള്‍ മതാചാര പ്രകാരം തന്നെ നടത്തണമെന്നും ഫത്‌വ വ്യക്തമാക്കി