മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചത് അദ്ദേഹവുമായുള്ള വാണിജ്യ കരാറിനെ ബാധിക്കില്ലെന്ന് ടാറ്റ മോട്ടോഴ്‌സ്

single-img
27 June 2016

virus-zika
ന്യുഡല്‍ഹി: അര്‍ജന്റീനന്‍ താരം ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചത് അദ്ദേഹവുമായുള്ള വാണിജ്യ കരാറിനെ ബാധിക്കില്ലെന്ന് ടാറ്റ മോട്ടോഴ്‌സ്. മെസിയുടെ വിരമിക്കല്‍ കരാറിനെ ബാധിക്കില്ലെന്ന് ടാറ്റയുടെ വക്താവ് അറിയിച്ചു. കഴിഞ്ഞ നവംബറിലാണ് ടാറ്റയുടെ ആഗോള അംബാസഡറായി മെസിയുമായി ടാറ്റ കരാര്‍ ഒപ്പുവച്ചത്. രണ്ട് വര്‍ഷത്തേക്കാണ് കരാര്‍. ടാറ്റയുടെ യാത്രാ വാഹനങ്ങളുടെ ആഗോള അംബാസഡറാണ് മെസി.

ഇത് ആദ്യമായാണ് മെസി ഒരു ഇന്ത്യന്‍ ബ്രാന്‍ഡിന്റെ അംബാസഡറാകുന്നത്. കോപ്പ അമേരിക്കയില്‍ ചിലിയോട് ഏറ്റ പരാജയത്തെതുടര്‍ന്നാണ് ലയണല്‍ മെസി അന്താരാഷ്ട്ര കരിയറില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്.