മിസൈല്‍ ഗ്രൂപ്പില്‍ ഇന്ത്യ അംഗമായി

single-img
27 June 2016

agni-5_650_013115103403മിസൈല്‍ സാങ്കേതികവിദ്യ നിയന്ത്രണ സംവിധാന (മിസൈല്‍ ടെക്നോളജി കണ്‍ട്രോള്‍ റെഷിം -എംടിസിആര്‍) ത്തില്‍ ഇന്ത്യ അംഗമായി. ഫ്രാന്‍സിലെ നിയുക്ത അംബാസഡര്‍ അലക്സാന്ദ്രെ സീഗ്ളെര്‍, നെതര്‍ലന്‍ഡ് അംബാസഡര്‍, ലക്സംബര്‍ഗ് അംബാസഡര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ അംഗത്വം സംബന്ധിച്ച ധാരണാപത്രത്തില്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ ഒപ്പുവച്ചു. എംടിസിആറില്‍ അംഗമാവുന്ന 35-ാമത്തെ അംഗരാജ്യമാണ് ഇന്ത്യ.

മിസൈൽ ഗ്രൂപ്പിൽ അംഗമായതോടെ ഇന്ത്യയ്‌ക്ക് ഉന്നത നിലവാരമുള്ള മിസൈൽ സാങ്കേതിക വിദ്യകൾ ലഭിക്കാനും കയറ്റുമതി ചെയ്യാനും കഴിയും. റഷ്യൻസഹായത്തോടെ ഇന്ത്യ നിർമ്മിക്കുന്ന ബ്രഹ്മോസ് മിസൈൽ കയറ്റുമതി ചെയ്യാനും കഴിയും.

jaishankar-signing-mtcr-pti_650x400_51467015904എംടിസിആര്‍ അംഗത്വം അമേരിക്കയുടെ മിസൈല്‍ വാഹിയായ പ്രിഡേറ്റര്‍ എന്ന ഡ്രോണ്‍ (ആളില്ലാ വിമാനം) വാങ്ങാന്‍ ഇന്ത്യക്ക് അവസരം നല്‍കും. നിരീക്ഷണത്തിനുപയോഗിക്കുന്ന ഈ ഡ്രോണില്‍ കാമറകള്‍ക്കും സെന്‍സറുകള്‍ക്കും പുറമേ മിസൈലുകളും ഉണ്ടാകും.

നേരത്തേ നമ്മള്‍ എംടിസിആറില്‍ ചേര്‍ന്നിരുന്നെങ്കില്‍ 300 കിലോമീറ്റര്‍ വരെ പോകുന്ന മിസൈലുകളേ നിര്‍മിക്കാനാവുമായിരുന്നുള്ളൂ. വൈകിച്ചേര്‍ന്നതുകൊണ്ട് ഇന്ത്യക്ക് ഈ രംഗത്ത് കൂടുതല്‍ മുന്നേറാനാ യി. ഇപ്പോള്‍ 5000 കിലോമീറ്റര്‍ പരിധിയുള്ള മിസൈല്‍ (അഗ്നി 5) ഇന്ത്യക്കുണ്ട്. 10,000 കിലോമീറ്റര്‍ പരിധി ഉള്ള അഗ്നി 6 നിര്‍മാണഘട്ടത്തിലാണ്. കഴിഞ്ഞവര്‍ഷം എംടിസിആറിലെ ഇന്ത്യന്‍ അംഗത്വത്തിന് എതിരുനിന്ന ഇറ്റലി ഇത്തവണ അനുകൂലിച്ചതോടെ ഇന്ത്യയുടെ അംഗത്വത്തിനു വഴിയൊരുങ്ങിയത്.