സരിതയുടെ കത്ത് സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോൾ കമ്മീഷനു മുൻപിൽ പൊട്ടിക്കരഞ്ഞ് സരിത

single-img
27 June 2016

saritha-crying.jpg.image.784.410സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ്. നായര്‍ സോളാര്‍ കമ്മീഷനില്‍ പൊട്ടിക്കരഞ്ഞു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അഭിഭാഷകന്‍ ക്രോസ് വിസ്താരം നടത്തുന്നതിനിടെ സരിത വികാരാധീനയാവുകയായിരുന്നു.വിസ്താരത്തിന്റെ തുടക്കത്തില്‍ കമ്മീഷന്‍ കാണിച്ച കത്ത് താന്‍ എഴുതിയത് തന്നെയാണന്ന് സരിത സമ്മതിച്ചിരുന്നു. തുടര്‍ന്ന് ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രോസ് വിസ്താരം നടത്തിയത്. കത്ത് സംബന്ധിച്ച് കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോളാണ് സരിത കരഞ്ഞത്.
ചോദ്യങ്ങള്‍ അതിരുവിടുന്നു, രോഗിയായ തന്നെ ഇങ്ങനെ ഉപദ്രവിക്കരുതെന്നും സരിത പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു. ഇതേതുടര്‍ന്നു വിസ്താരം അല്പ നേരത്തേക്ക് നിറുത്തിവച്ചെങ്കിലും രഹസ്യ വിസ്താരം പുനഃരാരംഭിച്ചു.
ഉത്തരവ് പാലിക്കാതെ കഴിഞ്ഞ മൂന്ന് തവണയും സരിത ഹാജരാകാതെ ഒഴിഞ്ഞുമാറിയതോടെ കമ്മീഷന്‍ അറസ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതോടെ സരിത കമ്മീഷന്‍ മുമ്പാകെ ഇന്നു ഹാജരാവുകയായിരുന്നു. സോളാര്‍ കേസ് അന്വേഷിക്കാന്‍ നിയോഗിച്ച ജസ്റീസ് ശിവരാജന്‍ കമ്മീഷന്‍ ആദ്യമായാരുന്നു കേസില്‍ ഒരു സാക്ഷിക്ക് എതിരേ അറസ്റ് വാറണ്ട് പുറപ്പെടുവിച്ചത്.