താനും അനാറും ചേര്‍ന്നാണ് ജിഷയെ കൊലപ്പെടുത്തിയതെന്ന് അമീറിന്റെ മൊഴി

single-img
26 June 2016

prathi

ജിഷയെ കൊലപ്പെടുത്തിയത് തനിച്ചല്ലെന്ന് പ്രതി അമീറുൽ ഇസ്‍ലാമിന്റെ മൊഴി. താനും അനാറും ചേർന്നാണ് ജിഷയെ കൊലപ്പെടുത്തിയത്. അനാർ ജിഷയെ മാരകമായി ആക്രമിച്ചുവെന്നും അമീർ മൊഴി നൽകി. എന്നാൽ ഇതു അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടില്ല. അനാറിന് വേണ്ടിയുള്ള തിരച്ചിൽ പൊലീസ് ശക്തമാക്കി.

നാലു ദിവസത്തിലേറെ തുടർച്ചയായി ചോദ്യം ചെയ്തിട്ടും കൊല നടത്താൻ ഉപയോഗിച്ച കത്തി, പ്രതി ധരിച്ച രക്തം പുരണ്ട ഷർട്ട് എന്നിവ സംബന്ധിച്ച വിവരങ്ങളൊന്നും ലഭിച്ചില്ല. അതിനാൽ അമീറിന് മറ്റാരുടെയോ സഹായം ലഭിച്ചെന്ന നിഗമനത്തിലാണ് പൊലീസ്.