മോദിയുടെ വാഗ്ദാന ലംഘനങ്ങളുടെ പുസ്തകം ‘ഫെക്കുജി ഹെ ദില്ലി മെ’ കോടതി കയറുന്നു:പുസ്തകം നിരോധിയ്ക്കണമെന്ന് ആവശ്യം

single-img
25 June 2016

modi-story_647_032616021143
മോദിയുടെ വാഗ്ദാന ലംഘനങ്ങളുടെ പുസ്തകം ഫെക്കുജി ഹെ ദില്ലി കോടതിയിലേക്ക്. മോദിയുടെ പാലിക്കപ്പെടാത്ത വാഗ്ദാനങ്ങള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച പുസ്തകം നിരോധിക്കണമെന്നാവശ്യപ്പെട്ട് മോദി അനുയായികൾ കോടതിയെ സമീപിച്ചു.

ഗുജറാത്തിലെ പാലടി സ്വദേശിയായ ജെ.ആര്‍ ഷാ പ്രസിദ്ധീകരിച്ച ഫെക്കുജി ഹെ ദില്ലി (ഫെക്കുജി ഡല്‍ഹിയിലാണ്)എന്ന പുസ്തമാണു വിവാദത്തിലായത്.2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി നല്‍കിയ വാഗ്ദാനങ്ങളാണ് പുസ്തകമാക്കിയത്. പ്രധാനമന്ത്രിയുടെ പാലിക്കപ്പെടാത്ത വാഗ്ദാനങ്ങളെ കുറിച്ചാണ് പുസ്തകത്തിന്റെ അദ്ധ്യായങ്ങള്‍ വിവരിക്കുന്നത്.പൊതുപ്രവര്‍ത്തകനായ നരസിംഹ്ഭായ് സോളങ്കിയാണ് ഗുജറാത്ത് സിറ്റി കോടതിയില്‍ പുസ്തക വില്‍പ്പന തടയണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയത്. തന്റെ ലാഭത്തിന് വേണ്ടി മാത്രമാണ് ജെ.ആര്‍ ഷാ പുസ്തകം പ്രസിദ്ധീകരിച്ച് വില്‍പ്പന നടത്തുന്നതെന്ന് നരസിങ്ഭായ് സോളങ്കി ഹര്‍ജിയില്‍ ആരോപിക്കുന്നു.