അഴിമതിക്കാരായ ഉദ്യോഗസ്ഥരെ ഒരു കാരണവശാലും വെച്ചു പൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി

single-img
25 June 2016

pinarayi-smileകൈമടക്ക് നല്‍കുന്നവരെ ചോദ്യം ചെയ്യണമെന്നും ആദ്യം ഉപദേശിക്കണം, ആവര്‍ത്തിച്ചാല്‍ രക്ഷിക്കാന്‍ നില്‍ക്കരുത്. കൈമടക്ക് നല്‍കിയാല്‍ മാത്രം നടപടി എന്ന രീതി മാറണമെന്നും പിണറായി പറഞ്ഞു. എന്‍ജിഒ യൂണിയന്‍ സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

അഴിമതിരഹിത കാര്യക്ഷമമായ സിവില്‍ സര്‍വീസ് എന്ന മുദ്രാവാക്യം കാല്‍ നൂറ്റാണ്ട് പിന്നിട്ടിട്ടും സാക്ഷാത്കരിക്കാനായിട്ടില്ല. സിവില്‍ സര്‍വീസിനെ മാറ്റാന്‍ ഉദ്യോഗസ്ഥര്‍ക്കുമാത്രമേ കഴിയൂ. ഭരണരംഗത്ത് വലിയ തോതില്‍ പുനഃക്രമീകരണം വേണം. പുതിയൊരു കേരളാമോഡലിന് ഇത്തരമൊരു മാറ്റം ആവശ്യമാണ്. മാറ്റം സംഘടനകളുടെ അഭിപ്രായം കൂടി കണക്കിലെടുത്തായിരിക്കും.

 

സേവനങ്ങള്‍ കാലതാമസമില്ലാതെ ജനങ്ങളിലേക്ക് എത്തിക്കണം. സേവനാവകാശനിയമപ്രകാരമുള്ള ആനുകൂല്യങ്ങള്‍ വകുപ്പുകള്‍ നല്‍കണംമെന്നും പിണറായി പറഞ്ഞു.