അഹങ്കാരവും അഴിമതിയുമാണ് ചവറയിലെ ഷിബുവിന്റെ പരാജയത്തിന് കാരണം.ഗണേഷ് കുമാര്‍

single-img
25 June 2016

Ganesh Kumar
ആര്‍എസ്പി നേതാവും മുന്‍മന്ത്രിയുമായ ഷിബു ബേബി ജോണിനെതിരെ രൂക്ഷ വിമര്‍ശമവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ.ബി.ഗണേഷ് കുമാര്‍. ഷിബുവിന് തന്നോട് വ്യക്തിവിരോധം ഉണ്ടെന്നും സരിതയെ കൊണ്ട് താന്‍ ഷിബുവിനെതിരെ ആരോപണം ഉന്നയിച്ചെന്ന വാദം ശരിയല്ലെന്നും ഗണേഷ് കുമാര്‍ സോളാര്‍ കമ്മിഷനില്‍ മൊഴി നല്‍കി.

പത്തനാപുരത്ത് തന്നെ പരാജയപ്പെടുത്താന്‍ ഷിബു പണമിറക്കി. അഹങ്കാരവും അഴിമതിയുമാണ് ചവറയിലെ പരാജയകാരണം. ഷിബു വഞ്ചകനാണെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. സരിതയെ അറിയാമെന്നും എന്നാല്‍ ബിജു രാധാകൃഷ്ണനെ അറിയില്ലെന്നും ഗണേഷ് മൊഴി നല്‍കി. ലക്ഷ്മി നായര്‍ എന്ന പേരിലാണ് സരിതയെ പരിചയമെന്നും ഗണേഷ് കൂട്ടിച്ചേര്‍ത്തു.

സോളര്‍ കേസിലേക്കു തന്നെ വലിച്ചിഴക്കാന്‍ സരിതയെ പ്രേരിപ്പിച്ചത് കെ.ബി.ഗണേഷ്‌കുമാറാണെന്ന് ഷിബു ബേബി ജോണ്‍ സോളര്‍ കമ്മിഷനില്‍ നേരത്തെ മൊഴി നല്‍കിയിരുന്നു.