കുനാലിന്റെ നായികയായി മൃദുല മുരളി ബോളിവുഡിലേക്ക്.

single-img
24 June 2016

ayal njan alla

അയാൾ ഞാനല്ല’ എന്ന ചിത്രത്തിൽ ഫഹദിന്റെ നായികയായി ശ്രദ്ധിക്കപ്പെട്ട നടിയാണ് മൃദുല മുരളി. മോഹൻലാലിന്റെ റെഡ് ചില്ലീസ് ആയിരുന്നു മൃദലയുടെ ആദ്യപടം. പിന്നീട് രണ്ടുമൂന്ന് ചിത്രങ്ങളിൽ അഭിനയിച്ചു. ഇപ്പോഴിതാ നടി ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നതായി റിപ്പോർട്ടുകൾ.‘പാന്‍ സിങ് ടൊമാറും’ ‘സാഹെബ്, ബീവി ഓര്‍ ഗ്യാങ്സ്റ്ററു’മൊക്കെ സംവിധാനം ചെയ്ത തിഗ്മാന്‍ഷു ധൂലിയയുടെ പുതിയ സിനിമ ‘രാഗ് ദേശി’ലാണ് മൃദുലയ്ക്ക് വേഷം.

കുനാല്‍ കപൂറും സോനം കപൂറിന്റെ കസിന്‍ മോഹിത് മര്‍വയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇപ്പോള്‍ തേനി, കൊടൈക്കനാല്‍ എന്നിവിടങ്ങളില്‍ ചിത്രീകരണം പൂര്‍ത്തിയായ ചെമ്പന്‍ വിനോദ് ജോസ് നായകനാകുന്ന ‘ശിഖാമണി’യില്‍ നായിക തുല്യ വേഷം ചെയ്തിരിക്കുകയാണ് മൃദല.

മൃദുല അഭിനയിച്ച ചിത്രങ്ങള്‍ കണ്ടതിന് ശേഷമാണ് തിഗ്മാന്‍ഷു ധൂലിയ കഥാപാത്രത്തിനായി തെരഞ്ഞെടുത്തത്. 1945 കാലത്ത് നടക്കുന്ന ഒരു പീരിയഡ് ഡ്രാമയാണ് ‘രാഗ് ദേശ്’. മൃദുലയുടെ ഭാഗം ജൂലൈ ആദ്യവാരം ആരംഭിക്കും. –