രാഹുല്‍ ഗാന്ധിയെ കണ്ടുപിടിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ

single-img
24 June 2016

Rahul Gandhiരാഹുല്‍ ഗാന്ധിയെ കണ്ടു പിടിക്കുകയോ എവിടെയാണുള്ളതെന്ന വിവരം നല്‍കുകയോ ചെയ്യുന്നവര്‍ക്ക് ലക്ഷം രൂപ നല്‍കാമെന്ന് മധ്യപ്രദേശില്‍ നിന്നുള്ള ബി.ജെ.പി നേതാവ്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ ‘അജ്ഞാതവാസ’ത്തിനു തിരിച്ചതായ വാര്‍ത്തകള്‍ വന്നതിന്‍െറ പശ്ചാത്തലത്തിലാണ് മധ്യപ്രദേശ് ബി.ജെ.പി വക്താവ് ബിജേന്ദ്ര സിങ് സിസോദിയയുടെ പരിഹാസരൂപേണയുള്ള പ്രഖ്യാപനം.
രാഹുല്‍ എവിടെയാണെന്ന് സൂചന നല്‍കുന്നവര്‍ക്ക് തന്റെ സ്വന്തം പോക്കറ്റില്‍നിന്ന് ഒരു ലക്ഷം രൂപ സമ്മാനമായി നല്‍കുമെന്നാണ് ബിജേന്ദ്ര സിങ് സിസോദിയ പറഞ്ഞത്. മുന്‍പ് രാഹുല്‍ വിദേശയാത്ര നടത്തിയപ്പോള്‍, ആത്മപരിശോധനയ്ക്കും സ്വയം ‘റീചാര്‍ജ്’ ചെയ്യാനുമാണ് യാത്രയെന്നാണ് കോണ്‍ഗ്രസ് പറഞ്ഞിരുന്നത്. എങ്ങനെയാണ് വിദേശയാത്രകളിലൂടെ രാഹുല്‍ സ്വയം റീചാര്‍ജ് ചെയ്യുന്നതെന്നും ബിജേന്ദ്ര സിങ് ചോദിച്ചു.

എന്നാല്‍, രാഹുല്‍ തായ്ലന്‍ഡ്, മലേഷ്യ, ബാങ്കോക്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ സഞ്ചരിക്കുകയായിരുന്നുവെന്ന് പിന്നീട് പുറത്തുവന്നു. അതേസമയം, കോണ്‍ഗ്രസ് വക്താവ് രവി സക്സേന ബി.ജെ.പി നേതാവിന് ചുട്ട മറുപടി നല്‍കി. ബി.ജെ.പി നേതാക്കള്‍ ‘രാഹുല്‍ ഫോബിയ’കൊണ്ട് വലയുകയാണ്.രാഹുലിന്‍െറ വിലാസം കണ്ടത്തെുന്നതിന് സിസോദിയ കാതുകൂര്‍പ്പിക്കുമ്പോള്‍ അദ്ദേഹം എസ്.പി.ജി സുരക്ഷയുള്ള വ്യക്തിയാണെന്നും തന്‍െറ കാവല്‍ഭടന്മാരുടെ നീക്കങ്ങളെക്കുറിച്ചുപോലും പൂര്‍ണ ധാരണയുള്ളയാളാണെന്നും സക്സേന പറഞ്ഞു.രാഹുലിനെക്കുറിച്ച് അറിയണമെങ്കില്‍ സിസോദിയ, ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന് ലക്ഷം രൂപ കൊടുത്താല്‍ മതിയെന്നും അദ്ദേഹം തിരിച്ചടിച്ചു.