അടിസ്ഥാന സൗകര്യവും ആവശ്യത്തിന് അധ്യാപകരുമില്ല:ഇടുക്കി ഗവണ്മെന്റ് മെഡിക്കൽ കോളേജ് വിദ്യാർഥികളുടെ ഭാവി അനശ്ചിതത്വത്തിൽ

index

കോട്ടയം: അടിസ്ഥാന സൗകര്യങ്ങളുടെ കുറവും ആവശ്യത്തിന് അധ്യാപകരും ഇല്ലാത്തതിനാൽ ഇടുക്കി ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ വിദ്യയാർഥികളുടെ ഭാവി അനശ്ചിതത്വത്തിൽ. 2014-15 ബാച്ചുകളിലെ 100 വിദ്യാർഥികൾ പഠിക്കുന്ന കോളേജിൽ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ നിഷ്കർഷിക്കുന്ന സൗകര്യങ്ങളൊന്നുമില്ല.പല വിഷയങ്ങളിലും അധ്യാപകരോ ഡിപ്പാർട്മെന്റോ പാരാമെഡിക്കൽ സ്റ്റാഫോ ഇല്ല.ദിവസേന നടത്തേണ്ട ഒ പി ഒരു ദിവസമായി ചുരുക്കുകയും പൂർണ്ണമായും ക്ലിനിക്കൽ ഓറിയന്റഡായി നടത്തേണ്ട പഠനം തിയറി ക്ലാസുകളായ് മാത്രം ഒതുങ്ങുന്നു.
ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളേജ് ആക്കിയെങ്കിലും ആവശ്യമായ സൗകര്യം ഇവിടെ ഇല്ല. കോഴ്സ് പൂർത്തിയാക്കിയാലും പഠന സമയത്തും മുഴുവൻ സൗകര്യങ്ങളും ലഭിച്ചിട്ടുണ്ടോ എന്ന വിശദമായ അന്വേക്ഷണത്തിനു ശേഷം മാത്രമേ ഇന്ത്യൻ കൗണ്സിലിന്റെ അംഗീകാരം വിദ്യാർഥികൾക്കു ലഭിക്കുകയുള്ളു .

33 അധ്യാപകർ വേണ്ട ഡിപ്പാർട്മെന്റിൽ 5 അധ്യാപകാരാണ് ഉള്ളത്. ഇതിൽ 3 പേര് മാത്രമാണ് പ്രൊഫസര്മാര്.പാത്തോളജി ,ഫയർമോകോളജി, മൈക്രോബിയോളജി,ഫോറൻസിക് എന്നീ വിഷയങ്ങളുടെ ലാബ് സൗകര്യങ്ങൾ ആരംഭിക്കേണ്ട സമയമായിട്ടും ഒരു നടപടിയും ആരംഭിച്ചിട്ടില്ല .

മതിയായ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ മികച്ച സേവനം പ്രതീക്ഷിച്ചെത്തുന്ന രോഗികൾക്കും കിലോമീറ്ററിന് അകലെയുള്ള മറ്റു ആശുപത്രികളെ ആശ്രയിക്കേണ്ടിവരുന്നു. നിലവിലെ അവസ്ഥയിൽ മുന്നോട് പോകുകയാണെങ്കിൽ രണ്ടാം വർഷ പരീക്ഷ എഴുതാൻ കഴിയുമോ എന്ന ആശങ്കയിലാണ് വിദ്യാർഥികൾ.