മുണ്ടക്കയത്ത് രണ്ടര വയസുകാരിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കാന്‍ ശ്രമിച്ചു.

single-img
24 June 2016

Hot Blood Wallpapers

മുണ്ടക്കയത്ത് രണ്ടര വയസുകാരിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കാന്‍ ശ്രമിച്ചു. മേലോരം പന്തപ്ളാക്കല്‍ ജെസിയാണ് മകളെ കൊലപ്പെടുത്തിയത്. തലയ്ക്ക് അടിയേറ്റ മൂത്ത കുട്ടിയേയും ജെസിയേയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൂത്ത മകള്‍ അനുമോളെയും തലയ്ക്ക് അടിയേറ്റ് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികളുടെ തലയ്ക്ക് അടിച്ച ശേഷം ജെസി വിഷം കഴിക്കുകയായിരുന്നു. വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ ജെസിയെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ജെസിക്ക് മാനസിക രോഗമുള്ളതായി ചില ബന്ധുക്കള്‍ പറഞ്ഞതായാണ് വിവരങ്ങള്‍. ജെസിയുടെ ഭര്‍ത്താവും പോലീസ് നിരീക്ഷണത്തിലാണ്. ജെസിയുടെയും ഭര്‍ത്താവിന്റെയും മൂത്ത കുട്ടിയുടെയും മൊഴി എടുത്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുവെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.