സരിതയുടെ വെളിപ്പെടുത്തല്‍ അനുസരിച്ച് ഉമ്മന്‍ ചാണ്ടിയ്ക്കും ആര്യാടനുമെതിരെ കേസെടുക്കണമെന്ന വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

single-img
24 June 2016

chandy-aryadan_0
സോളാര്‍ കേസില്‍ സരിത എസ്. നായരുടെ വെളിപ്പെടുത്തല്‍ അനുസരിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്്ടിക്കും മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരേ കേസെടുക്കണമെന്ന തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പരാതി നിലനിൽക്കുന്നതല്ല. ഉത്തരവ് തിടുക്കത്തിലുള്ളതാണെന്നും ജസ്റ്റിസ് ബി.കെമാൽപാഷ ഉത്തരവിൽ വ്യക്തമാക്കി

തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി എസ്.എസ്. വാസവനാണ് ഉമ്മന്‍ ചാണ്ടിയ്ക്കും ആര്യാടനുമെതിരേ അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാല്‍ പിന്നീട് വിജിലന്‍സ് കോടതി ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി വിജിലന്‍സ് ജഡ്ജിക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതേതുടര്‍ന്ന് ഇദ്ദേഹം രാജിക്കു തയാറായത് ഏറെ വിവാദമായിരുന്നു.