വിദേശത്തേക്കുള്ള ഉല്ലാസയാത്രകള്‍ എന്തിനായിരുന്നു?എന്‍എസ്ജി വിഷയത്തില്‍ മോദിയെ പരിഹസിച്ച് കേജരിവാള്‍

single-img
24 June 2016

Kejariwal

എന്‍എസ്ജി അംഗത്വ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജിവാള്‍. വിദേശ രാജ്യങ്ങളിലേക്കു പ്രധാനമന്ത്രി നടത്തിയ ‘ഉല്ലാസയാത്ര’കളുടെ ലക്ഷ്യങ്ങള്‍ എന്താണെന്ന് അദ്ദേഹം വിശദീകരിക്കണമെന്നും കേജരിവാള്‍ ട്വിറ്ററില്‍ ആവശ്യപ്പെട്ടു.

വിദേശനയത്തില്‍ പ്രധാനമന്ത്രി സമ്പൂര്‍ണ പരാജയമാണെന്ന് കേജരിവാള്‍ പറഞ്ഞു.പ്രധാമന്ത്രിയുടെ വിദേശയാത്രകള്‍ പരാജയപ്പെട്ടതിന് ഏറ്റവും വലിയ തെളിവാണ് സ്വിറ്റ്സര്‍ലന്‍ഡ് ഇന്ത്യയുടെ അംഗത്വത്തെ എതിര്‍ത്തതെന്നും മാധ്യമവാര്‍ത്തകള്‍ ചൂണ്്ടിക്കാട്ടി കേജരിവാള്‍ ആരോപിച്ചു.

ഇന്ത്യയുടെ അംഗത്വത്തെ പിന്തുണയ്്ക്കുമെന്ന് പ്രധാനമന്ത്രി മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം സ്വിസ് പ്രസിഡന്റ് ജൊഹാന്‍ ഷ്നീഡര്‍ അമ്മാന്‍ ഉറപ്പുനല്‍കിയിരുന്നു. ഇതില്‍നിന്നു പിന്മാറിയാണ് സ്വിറ്റ്സര്‍ലന്‍ഡിന്റെ വോട്ടെടുപ്പിലെ നടപടി.