ബാർ കോഴ ആരോപണം ഉയർത്തിയ ബിജു രമേശും മുൻ മന്ത്രി അടൂർ പ്രകാശം ബന്ധുക്കളായി;കൊടിയേരിയും ജയരാജനും കടകംപള്ളിയും ചടങ്ങിനെത്തി;ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും സുധീരനും വിട്ടുനിന്നു

single-img
23 June 2016

13521146_562687433939963_1356052066_n

മുന്‍ റവന്യൂ മന്ത്രി അടൂര്‍ പ്രകാശിന്റെ മകന്‍ അജയ് കൃഷ്ണനും ബാറുടമ ബിജു രമേശിന്റെ മകള്‍ മേഘ ബി. രമേശും തമ്മിലുള്ള വിവാഹനിശ്ചയം നടന്നു.ചടങ്ങിൽ ഇടുതുമുന്നണിയിലെ മുൻ നിരനേതാക്കളായ കൊടിയേരിയും ജയരാജനും കടകംപള്ളിയും എത്തിയെങ്കിലും കോൺഗ്രസ്കാരനായ മുൻ മന്ത്രിയുടെ മകന്റെ വിവാഹ നിശ്ചയ ചടങ്ങിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും വി.എം സുധീരനും എത്തിയില്ല.
ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് അജയ് കൃഷ്ണന്‍. അടൂരില്‍ ഹോട്ടല്‍ ഉള്‍പ്പെടെയുള്ള അടൂര്‍ പ്രകാശിന്റെയും കുടുംബത്തിന്റെയും ബിസിനസ് നോക്കി നടത്തുന്നത് അജയ് കൃഷ്ണനാണ്. ബിജു രമേശിന്റെ രണ്ടാമത്തെ മകളാണ് മേഘാ ബി രമേശ്.

യുഡിഎഫ് സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ ബാര്‍ കോഴയുമായി ബന്ധപ്പെട്ടുളള ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് ബിജുരമേശ് വിവാദങ്ങളിലേക്ക് എത്തിയത്