സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനത്തേക്ക് വി ശിവന്‍കുട്ടി എത്തും

single-img
23 June 2016

Sivankutty-MLAഅഞ്ജു ബോബി ജോര്‍ജ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തില്‍ സ്‌പോട്‌സ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനത്തേക്ക് സിപിഎം സംസ്ഥാന കമ്മറ്റിയംഗം വി ശിവന്‍കുട്ടിയെ പരിഗണിയ്ക്കുന്നു.അഞ്ജു ബോബി ജോര്‍ജ് പ്രസിഡന്റ് സ്ഥാനം ഒഴിയുകയും നോമിനേറ്റഡ് ഭരണസമിതി അംഗങ്ങളെല്ലാം രാജിവെക്കുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ ഭരണസമിതിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കുന്നത്.

മുന്‍ സ്‌പോട്‌സ് കൗണ്‍സില്‍ അധ്യക്ഷനായിരുന്ന ടി പി ദാസന്റെ പേരു വിണ്ടും ഉയര്‍ന്നു വന്നെങ്കിലും സ്‌പോട്‌സ് ലോട്ടറിയുമായി ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ ടിപി ദാസനു തിരിച്ചടിയായി.തുടർന്നാണു ശിവൻ കുട്ടിയ്ക്ക് ഞറുക്ക് വീണത്.

ജില്ലാ ഫുട് ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കൂടിയാണു വി.ശിവൻങ്കുട്ടി.നേമത്തു പരാജയപ്പെട്ടെങ്കിലും ശിവന്‍കുട്ടിക്ക് അര്‍ഹമായ പരിഗണന നല്‍കണമെന്ന് സിപിഎമ്മിനുള്ളിൽ അഭിപ്രായം ഉയർന്നിരുന്നു