വീണ്ടും സെൽഫി ദുരന്തം;സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ഏഴു വിദ്യാര്‍ഥികള്‍ ഗംഗാ നദിയില്‍ വീണു മരിച്ചു

single-img
23 June 2016

46230936

ഗംഗാ നദിയില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ഏഴു വിദ്യാര്‍ഥികള്‍ പുഴയില്‍ വീണു മരിച്ചു. നദിക്കു കുറുകെയുള്ള മണല്‍ത്തിട്ടയില്‍ കയറിനിന്ന് സംഘത്തിലെ ഒരാള്‍ സെല്‍ഫി എടുക്കുന്നതിനിടെ പുഴയിലേക്ക് വീഴുകയായിരുന്നു. അപകടത്തില്‍പെട്ടയാളെ രക്ഷിക്കുന്നതിനായി മറ്റൊരു വിദ്യാര്‍ഥി പുഴയിലേക്ക് എടുത്തുചാടി.എന്നാല്‍ ആ വിദ്യാര്‍ഥിയും അപകടത്തില്‍പെടുകയായിരുന്നു. ഇവരെ രക്ഷിക്കാന്‍ ബാക്കിയുള്ളവരെല്ലാം നദിയിലേക്ക് എടുത്തു ചാടുകയും ചുഴിയില്‍പെടുകയും ആയിരുന്നു.വിനോദയാത്രയ്‌ക്കെത്തിയ സംഘമാണ് അപകടത്തില്‍പെട്ടത്.

പത്തു പേരുള്ള സംഘമാണു അപകടത്തിൽ പെട്ടത്.നിലവിളികേട്ട് ഓടിയെത്തിയ മത്സ്യതൊഴിലാളികള്‍ മൂന്നുപേരെ രക്ഷപ്പെടുത്തി.