കായിക താരങ്ങളുടെ ലക്ഷ്യം സ്വർണ്ണ മെഡല്‍ നേടുക മാത്രമായി ചുരുങ്ങിയെന്ന് കായിക മന്ത്രി ഇ.പി. ജയരാജന്‍.

single-img
23 June 2016

ep jayarajanമത്സരങ്ങളില്‍ പങ്കെടുത്ത് സ്വര്‍ണ മെഡല്‍ നേടുന്നതു മാത്രമായി കേരളത്തിന്റെ കായിക രംഗം ചുരുങ്ങിയെന്നു കായിക മന്ത്രി ഇ.പി. ജയരാജന്‍. അന്താരാഷ്ട്ര ഒളിമ്പിക്സ് ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ സ്പോര്‍ട്സ് കൌണ്‍സിലും സംസ്ഥാന കായിക-യുവജന മന്ത്രാലയം സംയുക്തമായി സംഘടിപ്പിച്ച കൂട്ടയോട്ടം ഫ്ളാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിന്റെ കായിക രംഗം വിപുലീകരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. കായിക പ്രതിഭകളെ സൃഷ്ടിക്കാനുള്ള മികച്ച കേന്ദ്രങ്ങളും സാഹചര്യങ്ങളും സംസ്ഥാനത്ത് ആവിഷ്ക്കരിക്കും. ഗ്രാമീണ തലം മുതല്‍ കായിക പരിശീലനത്തിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര ഒളിമ്പിക് ദിനാചാരണത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കൂട്ടയോട്ടം കായിക മന്ത്രി പതാക വീശി ഫ്‌ളാഗ് ഓഫ് ചെയ്തു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മുന്‍ കായിക മന്ത്രി എം. വിജയകുമാര്‍, കായിക താരം കെ.എം ബീന മോള്‍ അടക്കമുള്ളവര്‍ പങ്കെടുത്തു.