ബള്‍ബുകളെല്ലാം എല്‍.ഇ.ഡി ആക്കിയാല്‍ അതിരപ്പിള്ളി പദ്ധതിയേക്കാൾ ലാഭം; ധനമന്ത്രി തോമസ് ഐസക്ക്

single-img
23 June 2016

thomas-isaacസംസ്ഥാനത്തെ ബള്‍ബുകളെല്ലാം എല്‍.ഇ.ഡി ആക്കിയാല്‍ അതിരപ്പിള്ളി പദ്ധതിയില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ ‍ വൈദ്യുതി ലാഭിക്കാമെന്ന് ധനമന്ത്രി തോമസ് ഐസക്ക്.ധനമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിലാണു ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്. കേരളമാകെ ആവശ്യമുള്ള നാലര കോടി ബള്‍ബിന് ഏതാണ്ട് 250 കോടി രൂപയേ ചെലവു വരൂ. അതിരപ്പിള്ളി പദ്ധതിക്ക് 1500 കോടി രൂപ ചെലവു വരും. സര്‍ക്കാര്‍ 250 കോടി മുടക്കി മുഴുവന്‍ വൈദ്യുതി വിളക്കുകളും സൗജന്യമായി എല്‍.ഇ.ഡി വിളക്കുകളാക്കിയാല്‍ ഏതാണ്ട് 2250 കോടി രൂപ മുടക്കി പുതിയ വൈദ്യുതി നിലയം പണിയുന്നതിലൂടെ ലഭിക്കുന്നത്ര വൈദ്യുതി ലാഭിക്കാമെന്നാണ് ധനമന്ത്രിയുടെ വാദം.

ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണരൂപം: