അഞ്ജു ബോബി ജോര്‍ജ് സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിന്ന് രാജിവച്ചു

single-img
22 June 2016

anjubobbygeorge.jpg.image.784.410

സംസ്ഥാന സ്പോര്‍ട്സ് കൌണ്‍സില്‍ അധ്യക്ഷ സ്ഥാനം അഞ്ജു ബോബി ജോര്‍ജ് രാജി രാജിവച്ചു. ഇന്നു നടന്ന കൗൺസിൽ യോഗത്തിലാണ് രാജി പ്രഖ്യാപിച്ചത്. അഞ്ജുവിനൊപ്പം കൗൺസിലിലെ മറ്റു 13 അംഗങ്ങളും രാജിവച്ചു. കഴിഞ്ഞ ദിവസങ്ങളിലെ വിവാദങ്ങളുടെ തുടർച്ചായിട്ടാണ് രാജിയെന്ന് അഞ്ജു പറഞ്ഞ്.

അതേസമയം സ്പോര്‍ട്സ് കൌണ്‍സില്‍ അധ്യക്ഷ സ്ഥാനത്തു നിന്നും ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജിനെ സര്‍ക്കാര്‍ പുകച്ചു പുറത്തുചാടിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.അഞ്ജു രാജിവയ്ക്കുന്നതു സംബന്ധിച്ച് തനിക്ക് ഒന്നും അറിയില്ലെന്നു കായിക മന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞു. ഇതു സംബന്ധിച്ച് ആരും തന്നെ ഒന്നും അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അറിയാത്ത കാര്യത്തെക്കുറിച്ച് ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികരിക്കാനാവില്ലെന്നും ജയരാജന്‍ പറഞ്ഞു. അ