കേരളം കുട്ടികൾക്കും സുരക്ഷിതമല്ല;സംസ്ഥാനത്തു കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങൾ പെരുകുന്നു

single-img
22 June 2016

Child-Abuse-jpg

ശാന്തിയുടെയും സമാധാനത്തിന്റെയും നാടായിരുന്ന കേരളത്തിൽ ആക്രമങ്ങളിൽ നിന്നു കുട്ടികളും മോചിതരല്ല.കുട്ടികൾക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങൾ ദിനംപ്രതി വര്ധിക്കുന്നുവെന്നു റിപ്പോർട്.കുട്ടികളുടെ സംരക്ഷണത്തിനായി നിരവധി നിയമങ്ങളുള്ള നാട്ടിലാണ് ഇത്തരത്തിൽ കുറ്റകൃത്യങ്ങൾ പെരുകുന്നത്.കേരള സംസ്ഥാനം സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമല്ലെന്ന് വലിയ സത്യം പുറത്തുവരികയാണ്.

നാലുമാസത്തിനുള്ളിൽ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത 635 കേസുകളാണ് റിപ്പോർട്ടു ചെയ്തത്.ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നു കുട്ടികളെ സംരക്ഷിക്കാൻ കഴിയാതെ സർക്കാരും നോക്കുകുത്തിയാവുന്നു.ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട് ചെയ്തത് മലപ്പുറത്താണ്.നാലുമാസത്തിനുള്ളിൽ 75 കേസുകളാണ് രെജിസ്റ്റർ ചെയ്തത്.അനൗദ്യോഗിക കണക്കുകൾ കൂടി പരിശോധിച്ചാൽ എണ്ണം വർധിക്കും.

ലഭ്യമായ കണക്കുകൾ പ്രകാരം ജനുവരിയിൽ 174 കേസുകളും ഫെബ്രുവരിയിൽ 173 കേസുകളും മാർച്ചിൽ 149 ഉം ഏപ്രിലിൽ 142 കേസുകളും സംസ്ഥാനത്തു ആകെയുണ്ടായി.എറണാകുളം സിറ്റിയിലാണ് ഏറ്റവും കുറവ് കേസുകൾ റിപ്പോർട് ചെയ്തത്.തലസ്ഥാന നഗരിയിൽ 31 കേസുകളും കൊല്ലം സിറ്റിയിൽ 26 ഉം ആണ് റിപ്പോർട് ചെയ്തത്.പത്തനംതിട്ടയിൽ 22 പേര് പീഡനത്തിനിരയായപ്പോൾ ആലപ്പുഴയിൽ റിപ്പോർട് ചെയ്തത് 34 കേസുകളായിരുന്നു.കോട്ടയം ഇടുക്കി എറണാകുളം റൂറൽ എന്നിവടങ്ങളിൽ യഥാക്രമം  37,30,39 കേസുകളാണ് ഉണ്ടായിട്ടുള്ളത്. ഇത്തരത്തിലുള്ള ആക്രമണങ്ങളിൽ കണ്ണൂരും കാസർഗോഡും രെജിസ്റ്റർ ചെയ്തിട്ടുള്ളത് യഥാക്രമം 42 ഉം 30 ഉം കേസുകൾ വീതമാണ്.