ദലിതരും കര്‍ഷകരും പന്നികള്‍ക്കു സമന്മാരാണെന്ന ബിജെപി എംഎല്‍എയുടെ വിവാദ പരാമര്‍ശം; രവീന്ദ്ര ചവാനെതിരെ പട്ടിക ജാതി കമ്മീഷന്‍ കേസെടുത്തു.

single-img
22 June 2016

raviandra-story_647_062016074838

ദലിതരും കര്‍ഷകരും പന്നികള്‍ക്കു സമന്മാരാണെന്ന വിവാദ പരാമര്‍ശമുന്നിയിച്ച ബിജെപി എംഎല്‍എ രവീന്ദ്ര ചവാനെതിരെ പട്ടിക ജാതി കമ്മീഷന്‍ കേസെടുത്തു. മഹാരാഷ്ട്ര താണെയിലെ ധോബിവാല മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് രവീന്ദ്ര ചവാന്‍. എബ്രാഹം ലിങ്കണ്‍ പന്നിക്കുട്ടികളെ അഴുക്കുചാലില്‍ നിന്നും രക്ഷപ്പെടുത്തിയതു പോലെയാണ് നരേന്ദ്രമോദിയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസും ദലിത ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു ബിജെപി എംഎല്‍എയുടെ വിവാദത്തിനിടയാക്കിയ പരാമര്‍ശം.

പരാമര്‍ശവുമായി ബന്ധപ്പെട്ട് കേസെടുക്കുന്നതില്‍ വീഴ്ച വരുത്തിയ മേഖല പൊലീസിനോട് വിശദീകരണമാരാഞ്ഞ് പട്ടിക ജാതി കമ്മീഷന്‍ നോട്ടീസ് അയക്കുകയും ചെയ്തു.