ഇടമലക്കുടി വാർത്ത നിയമസഭയിൽ;അവിടെ പട്ടിണിയില്ലന്നു രാജേന്ദ്രൻ എം എൽ എ

single-img
22 June 2016

13590261_504126263114194_1960153056450249699_n

ഇടമലക്കുടിയിൽ ആദിവാസികൾ നേരിടുന്ന ദുരിതം ജീവിതം ദേശിയ മനുഷ്യാവകാശ സാമൂഹ്യനീതി കമ്മീഷൻ അംഗങ്ങൾ പുറം ലോകത്തെ അറിയിച്ചതിനെ തുടർന്ന് വിഷയം നിയമ സഭയിൽ ചർച്ചയായി.സർക്കാർ ഇത് കണ്ടില്ലന്നു നടിക്കുകയാണ് . മാനന്തവാടിയിൽ ആദിവാസി യുവതി ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് ആശുപത്രിയിൽ എത്തുന്നതിനു മുൻപേ പ്രസവിച്ചു.ഇക്കാര്യങ്ങൾ ഒന്നും കണ്ടില്ലന്നു നടിക്കുകയാണ്,എന്നാൽ ആദിവാസികൾക്കായി കഴിഞ്ഞ സർക്കാർ വകയിരുത്തുന്നതിനേക്കാൾ കൂടുതൽ പണം ഇടതു സർക്കാർ ബജറ്റിൽ വകകൊള്ളിച്ചിട്ടുണ്ടന്നും ഈ വിഭാഗത്തിന് ഒരു ദുരിതവും ഉണ്ടാവില്ലെന്നും മന്ത്രി എ കെ ബാലൻ പറഞ്ഞു.
ഇടമലക്കുടിയിൽ പട്ടിണിയെന്ന വാർത്ത അടിസ്ഥാനരഹിതമെന്നു ദേവികുളം എം എൽ എ എസ്‌ രാജേന്ദ്രൻ.അവിടെ ആവശ്യത്തിന് അരി സ്റ്റോക്ക് ചെയ്തിട്ടുണ്ട്.സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ നിന്നും ഫണ്ട് സ്വീകരിക്കാനാണ് ഇത്തരമൊരു നീക്കമെന്ന ആരോപണവും രാജേന്ദ്രൻ ഉന്നയിച്ചു.

എന്നാൽ,ഇടമലക്കുടിയിൽ പട്ടിണിയില്ലെന്ന് എസ്.രാജേന്ദ്രൻ എം.എൽ.എ പറഞ്ഞത് ശരിയല്ലെന്ന് ബി ജെ പി ദേവികുളം നിയോജക മണ്ഡലം കമ്മിറ്റി.ഞായറാഴ്ച തങ്ങൾ മൂന്ന് കുടികൾ സന്ദർശിച്ചെന്നും ബി ജെ പി നിയോജക കമ്മിറ്റി നിയോഗിച്ച സംഘം പറഞ്ഞു.